മലയാള സിനിമയുടെ ഏറ്റവും വലിയ റിലീസ്; മരക്കാർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു..!!

96

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടിലിന്റെ സിംഹം.

ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, ഡോക്ടർ റോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മരക്കാർ ചിത്രീകരണം പൂർത്തിയായ ഇപ്പോൾ വി എഫ് എകസ് അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

മോഹൻലാലിന് ഒപ്പം ആക്ഷൻ കിങ് അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിന് ഉള്ളത്.

ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത വമ്പൻ റിലീസ് തന്നെയാണ് മരക്കാരിന് വേണ്ടി അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്, 2020 മാർച്ച് 26ന് ആണ് ലോകമെമ്പാടും ഒരേ ദിവസം റിലീസിന് എത്തുന്നത്.

ഒട്ടേറെ ദേശിയ അവാർഡുകൾ അടക്കം സ്വന്തമാക്കിയിട്ടുള്ള ബാഹുബലിയുടെ അടക്കം പ്രൊഡക്ഷൻ ഡിസൈനർ ആയ സാബു സിറിലാണ് ഈ ചിത്രത്തിന് വേണ്ടിയും ലൊക്കേഷൻ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളായ തിരു ആണ്.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിൽ പാട്ടുകൾക്ക് ഈണം നൽകുന്നത് നാല് സംഗീത സംവിധായകരാണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റെ ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സി ജെ റോയി, മൂൺ ഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേര്‍ന്ന് നൂറു കോടി രൂപക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ ഒരുക്കുന്നത്.

You might also like