സോഷ്യൽ മീഡിയയിൽ പുതിയ ചരിത്രമെഴുതി മോഹൻലാൽ ആരാധകർ..!!

48

റെക്കോർഡുകൾ ഉണ്ടാക്കുക എന്നുള്ളത് മോഹൻലാലിന്റെ കുത്തക ആണെങ്കിൽ അതിന് കട്ടക്ക് നിൽക്കുന്നവർ ആണ് മോഹൻലാൽ ആരാധകരും. ഇപ്പോഴിതാ സാമൂഹിക മാധ്യമത്തിൽ പുത്തൻ റെക്കോർഡ് തീർത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

മോഹൻലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

ഇട്ടിമാണി മെയിഡ് ഇൻ ചൈനയിൽ മോഹൻലാൽ കാറ്ററിംഗ് സർവീസ് ഉടമയായി ആണ് എത്തുന്നത്. 32 വർഷങ്ങൾക്ക് ശേഷം തൃശ്ശൂർ ഭാഷ സംസാരിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. ഹണി റോസ്, മാധുരി എന്നിവർ ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. എറണാകുളം, തൃശ്ശൂർ, ചൈന എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ഓണ്ലൈൻ പ്രൊമോഷന്റെ ഭാഗമായി ട്വിറ്ററിൽ ആരാധകർ തുടങ്ങിയ ഹാഷ് ടാഗ് ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. 24 മണിക്കൂർ കൊണ്ട് 1.2 മില്യൺ ഹാഷ് ടാഗുകൾ ആണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി മോളിവുഡിൽ ഇന്നും ഏറ്റവും വലിയ ഹാഷ് ടാഗ് ആകുമ്പോൾ 10 ലക്ഷം എത്തുന്ന ടാഗും ഇത് തന്നെയാണ്.

Mollywood’s Top5 Twitter Tag Trends In 24 hrs

1) #IttymaaniFunRideIn1Month 1.2M* (24 Hrs)

2) #HBDBelovedDulquer 544.6K

3)#50DaysToMegastarMammukkaBday 503.2K

4) #LuciferManiaBegins28th 314.1K

5) #HBDLegendMohanlal 174.6 K

ഇങ്ങനെയാണ് ട്വിറ്ററിൽ ടാഗ് റെക്കോർഡുകൾ. ആദ്യത്തെ അഞ്ചിൽ മൂന്ന് എണ്ണം മോഹൻലാൽ ആരാധകർ തന്നെ നടത്തിയ ഹാഷ് ടാഗ് ആണ്, ചരിത്രത്തിൽ ഒരിക്കൽ കൂടി മോഹൻലാലിനെ കയറ്റിയിരിക്കുകയാണ് ലാലേട്ടന്റെ അനിയന്മാർ.