എനിക്കും രണ്ടു പെണ്മക്കളുണ്ട്; സ്ത്രീധനം വാങ്ങുന്നവർക്കെതിരെ സുരേഷ് ഗോപിയുടെ വാക്കുകൾ..!!

593

തന്റെ നിലപാടുകൾ കൊണ്ട് വിവാദങ്ങൾ നോക്കാതെ പറയാൻ ഏത് കാലത്തും തുറന്നു പറയുന്ന താരം ആണ് സുരേഷ് ഗോപി. സുരേഷ് ഗോപി വീണ്ടും അഭിനയത്തിൽ സജീവം ആയതിനൊപ്പം തന്നെ മഴവിൽ മനോരമയിലെ കോടിശ്വരൻ പരിപാടിയിലും അവതാരകൻ ആയി എത്തുന്നുണ്ട്.

ജനപ്രിയ ഷോ കോടീശ്വരനിൽ ക്ഷുഭിതനായി മലയാളത്തിന്റെ പ്രിയനടനും അവതാരകനുമായ സുരേഷ്‌ ഗോപി. സ്ത്രീധനത്തിനെതിരെയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയില്‍ മത്സരിക്കാനെത്തിയ മത്സരാർത്ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ടപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.

സ്ത്രീധനത്തിന് വേണ്ടി ഭാര്യമാരെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരുടെ മനോഭാവത്തിന് എതിരെയാണ് സുരേഷ് ഗോപി തുറന്നടിച്ചത്. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട എന്ന തീരുമാനിച്ച വീട്ടിലെ മൂത്ത മകൻ ആണ് താൻ എന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്ന ആൺകുട്ടികളെ വേണ്ട എന്ന് പറഞ്ഞു പെൺകുട്ടികൾ നിന്നാൽ എന്ത് ചെയ്യും എന്ന് സുരേഷ് ഗോപി ചോദിക്കുന്നു.

തനിക്കും രണ്ട് പെണ്മക്കൾ ഉണ്ടെന്നും അവരെ വിവാഹം ചെയ്യാൻ വരുന്നവർ ഈ അച്ഛനെ മനസെിലാക്കികോളു എന്നും അദ്ദേഹം പറഞ്ഞു. ഷോയുടെ എപ്പിസോഡ് യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായി രംഗത്ത് എത്തുന്നത്.