എന്തിനായിരുന്നു അച്ഛാ ഇത്രയും തിടുക്കും; അമ്മയുടെ കണ്ണുനീർ ഇന്നും തോർന്നട്ടില്ല; മണിയുടെ മകളുടെ വാക്കുകൾ..!!

23,522

കലാഭവൻ മണി എന്ന വിമർശകർ ഇല്ലാത്ത നടനും പാട്ടുകാരനും നാടൻ പാട്ടിന്റെ ഈണം എന്ന് മലയാളിക്ക് മുന്നിൽ തന്ന പച്ചയായ മനുഷ്യൻ ഓർമ്മകൾ മാത്രമായി മാറിയിട്ട് ഒരു വര്ഷം കൂടി കടന്നു പോകുകയാണ്. ചിലർക്ക് അദ്ദേഹം ഒരു മികച്ച നടൻ ആണ്. ചിലർക്ക് അദ്ദേഹം നല്ലൊരു കൂട്ടുകാരനും സഹായിയും നാടൻ പാട്ടുകാരനും ഒക്കെ ആയിരുന്നു.

ഇന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം എന്നുള്ളത് ആർക്കും അറിയില്ല എന്നുള്ളത് താനെ ആണ് സത്യം. വേദനകൾ നിറഞ്ഞ പട്ടിണികൾ നിറഞ്ഞ വഴിയിൽ കൂടി എത്തിയ ആൾ ആണ് മണി.

അദ്ദേഹത്തിന്റെ പട്ടികളിലെ വരികളിൽ എല്ലാം അത് നിറഞ്ഞു നിന്നിരുന്നു. എന്നും ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ മറക്കാൻ കഴിയാത്തവർ ആണ് മലയാളികൾ. മാർച്ച് 6 എന്ന ദിനം ഏതൊരു മലയാള സിനിമ പ്രേമിക്കും വേദന നിറയുന്ന ദിനം തന്നെ.

നിറത്തിന്റെ പേരിൽ മലയാള സിനിമയിലെ നടിമാരിൽ നിന്നും വരെ അപമാനം വാങ്ങേണ്ടി വന്ന ആൾ കൂടി ആണ് കലാഭവൻ മണി. കലാഭവൻ മണിയെ കുറിച്ച് മകൾ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

അച്ഛൻ മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്, ആ വേദനയിൽ ആണ് ഞാൻ പരീക്ഷ എഴുതിയത്.

ഞാൻ ഒരു ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കെട്ടാൻ എന്റെ അമ്മയുടെ കണ്ണുകൾ നിറയും.

എന്റെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്, ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ. എന്നും അച്ഛന്റെ ബാലീ കുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിനു അച്ഛന്റെ മണമാണ് എന്നാണ് താരത്തിന്റെ മകൾ പറയുന്നത്.

You might also like