മകൻ ഇന്ന് ജീവനോടെ ഇരിക്കാനും എന്റെ ഏറ്റവും വലിയ സന്തോഷത്തിനും കാരണം മോഹൻലാലാണ്; മഞ്ജു വാര്യരെ ആദ്യം കണ്ടപ്പോൾ തോന്നിയത്; സേതുലക്ഷ്മിയമ്മയുടെ വാക്കുകൾ..!!

215

മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിൽ കൂടി തിളങ്ങി നിൽക്കുന്ന ആൾ ആണ് സേതുലക്ഷ്മി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള സേതുലക്ഷ്മി അഞ്ച് വട്ടം സംസ്ഥാന അവാർഡ് നേടിയ ആൾ കൂടിയാണ്.

നാടക നടിയായി ജീവിതം തുടങ്ങിയ സേതു ലക്ഷ്മി നാലു വട്ടം നാടകത്തിൽ നിന്നും സംസ്ഥാന അവാർഡ് നേടിയപ്പോൾ മഞ്ജു വാര്യർ നായികയായി എത്തിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയും സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് സേതു ലക്ഷ്മി. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായ ഒരാൾ കൂടിയാണ് സേതു.

അതെ സമയം 5000 ൽ കൂടുതൽ വേദികളിൽ സീരിയൽ ചെയ്തിട്ടുള്ള ആൾ കൂടിയാണ് സേതു ലക്ഷ്മി. തുടർന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിൽ കൂടി മിനി സ്ക്രീനിലും അവിടെ നിന്നും ബിഗ് സ്‌ക്രീനിലും എത്തിയത് ആണ് സേതു ലക്ഷ്മി അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകൾ.

എന്നാൽ മകന്റെ അകാലത്തിൽ ഉണ്ടായ അസുഖം മൂലം ഏറെ തളർന്നുപോയ ഒരമ്മകൂടിയാണ് താരം. മകന്റെ ചികിത്സക്ക് പണത്തിനായി രാപകലില്ലാതെ അധ്വാനിക്കുന്ന സേതു ലക്ഷ്മിക്ക് കൈത്താങ്ങായി എത്തിയത് മോഹൻലാൽ ആയിരുന്നു എന്നാണ് സേതു ലക്ഷ്മി പറയുന്നത്.

തന്റെ പ്രായം ഇപ്പോൾ 78 ആയി എങ്കിൽ കൂടിയും അഭിനയിക്കാൻ വിളിച്ചാൽ ഏത് സമയത്തും താൻ പോകും എന്ന് സേതു ലക്ഷ്മി പറയുന്നു. കാരണം താൻ നാടകത്തിൽ അഭിനയിച്ചപ്പോൾ രാത്രി കാലങ്ങളിൽ ആണ് കൂടുതലും ഷോ ചെയ്തിരുന്നത് എന്നാണ് സേതു ലക്ഷ്മി പറയുന്നത്.

അതുപോലെ തന്നെ എല്ലാവരും എന്നെ സേതു ലക്ഷ്മി അമ്മെ എന്നാണ് വിളിക്കുന്നത് എങ്കിൽ കൂടിയും തനിക്ക് അമ്മെ എന്ന് വിളിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യം അല്ലെങ്കിൽ കൂടിയും വിളിക്കുന്നവരുടെ സ്നേഹത്തോടെയുള്ള വിളി എതിർക്കാൻ കഴിയില്ല എന്ന് താരം പറയുന്നു. സേതു ലക്ഷ്മി നാടക വേദിയിൽ നിന്നത് നാൽപ്പത് വർഷങ്ങൾ ആയിരുന്നു.

ഭർത്താവും അഭിനയ ലോകത്തിൽ നിന്നും ഉള്ളയാൾ തന്നെ ആയിരുന്നു. അയ്യായിരത്തിൽ അധികം വേദികളിൽ നാടകം കളിച്ചിട്ടുള്ള ആൾ ആണ് സേതു ലക്ഷ്മി. സേതു ലക്ഷ്മി ക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത വേഷം ആയിരുന്നു ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഒപ്പം ഉള്ള വേഷം.

മഞ്ജുവിനെ ആദ്യമായി കണ്ടപ്പോൾ ദേവിയെ പോലെയാണ് തോന്നിയത്. എല്ലാവരോടും സ്നേഹമുള്ള എപ്പോഴും ചിരിക്കുന്ന മുഖമുള്ളയാൾ ആണ് മഞ്ജു. തന്നോട് ഇപ്പോഴും വന്നു സംസംരിക്കും വിശേഷങ്ങൾ ചോദിക്കും വീട്ടിൽ ഉള്ളവരെ കുറിച്ച് അന്വേഷിക്കും. അഭിനയിക്കുമ്പോൾ നല്ല രീതിയിൽ സഹകരിക്കും.

മഞ്ജുവിനെ മഞ്ജു എന്ന് പേരെടുത്ത് വിൽക്കാൻ ഒരു ആശങ്കയുണ്ടായിരുന്നു എന്നാൽ മഞ്ജു എന്ന് തന്നെ വിളിക്കണം എന്ന് പറഞ്ഞത് മഞ്ജ വാര്യർ തന്നെയാണ്. മക്കൾക്ക് വേണ്ടി ആണ് ഞാൻ ജീവിച്ചത്. മക്കൾക്ക് ചെറുപ്പത്തിലേ അച്ഛൻ നഷ്ടമായത് അല്ലെ.. അവർക്ക് വേണ്ടി ആണ് ഞാൻ ജീവിക്കുന്നത്.

ഒന്നും സ്വരുക്കൂട്ടി വെക്കാൻ കഴിഞ്ഞില്ല. കിട്ടുന്നത് മുഴുവൻ അപ്പോൾ തന്നെ ഞാൻ ചിലവാക്കി. മക്കളുടെ ആവശ്യങ്ങൾ എല്ലാം നടത്തി കൊടുത്തു. തനിക്ക് ജീവിതത്തിൽ മറക്കാൻ ഒരിക്കൽ പോലും കഴിയില്ലാത്ത ഒരു വ്യക്തിയാണ് മോഹൻലാൽ. ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ അദ്ദേഹം അടുത്ത് വന്നു സംസാരിച്ചു.

മകന്റെ വിവരങ്ങൾ അന്വേഷിക്കുകയും ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ നൽകുകയും ചെയ്തു. അതൊരു വലിയ സഹായം തന്നെ ആയിരുന്നു. മകന്റെ രണ്ടു വൃക്കകളും മോശം അവസ്ഥയിൽ ആയിരുന്നു.

മോഹൻലാൽ പറഞ്ഞത് പ്രകാരമാണ് ഞാറക്കൽ ഉള്ള ഡോക്ടറെ കാണാൻ പോയത്. അതാണ് മകന്റെ ജീവിതത്തിൽ വഴിത്തിവ് ആയത്. 14 വർഷം ഡയാലിസിസ് ചെയ്ത ശേഷം ആണ് കിഡ്‌നി മാറ്റിവെച്ചത്. ചികിത്സയിൽ സാമ്പത്തികമായും ഒത്തിരി ലാലേട്ടൻ സഹായിച്ചു എന്ന് സേതു ലക്ഷ്മി പറയുന്നു.

You might also like