ഫ്രിഡ്ജ് നിറയെ ഐസ്ക്രീം വാങ്ങി വെക്കും; രണ്ടു മാസമായി ഭക്ഷണം ഉണ്ടാക്കി തരുന്നു; മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്ന് ഭാര്യ സുചിത്ര..!!

108

മലയാള സിനിമയുടെ അഭിമാന താരമാണ് മോഹൻലാൽ എങ്കിലും മറ്റുതാരങ്ങളിൽ നിന്നും ഏറെ വ്യത്യസ്തനാണ് മോഹൻലാൽ. ലാളിത്യവും താരജാഡകൾ ഇല്ലാത്ത പെരുമാറ്റവും ആണ് മോഹൻലാലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മലയാളികൾക്ക് എന്നും അത്ഭുതമായ മോഹൻലാൽ അന്നും ഇന്നും വീട്ടിൽ എത്തിയാൽ ഒരുപോലെ ആണെന്ന് ഭാര്യ സുചിത്ര പറയുന്നു.

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലും ആയില്ല എന്ന് ലാലേട്ടന്റെ സുചി പറയുന്നു. ഈ വലിയ മനുഷ്യന്റെ ജീവിതത്തിലേക്ക് താൻ എത്തിയത് അവിശ്വസനീയം ആയിരുന്നു. ആ അമ്പരപ്പ് മാറാൻ കുറെ ദിവസങ്ങൾ എടുത്തു. ലോക്ക് ഡൌൺ ആയതോടെ മോഹൻലാൽ ഇത്രയേറെ ദിവസം വീട്ടിൽ നിൽക്കുന്നത് ആദ്യമായി ആണെന്ന് സുചിത്ര പറയുന്നു. അന്നും ഇന്നും മോഹൻലാലിൻറെ വലിയ ഫാൻ ആണ് ഞാൻ. എത്രയോ കാലം ഇഷ്ടമുള്ളതൊക്കെ വെച്ച് കാത്തിരുന്നു ഞാൻ ഉറങ്ങിപോയിട്ടുണ്ട്.

തിരക്കുകൾ മൂലം പലപ്പോഴും പറയുന്ന സമയത്ത് വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്. ഇപ്പോൾ രണ്ടു മാസമായി എനിക്കുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു. പല ദിവസങ്ങളിലും യൂട്യൂബിൽ നോക്കി പാചകങ്ങൾ പഠിക്കുന്നതും കാണാം. ലാലേട്ടന് സ്വന്തമായ പാചകങ്ങളും രുചികളും ഉണ്ട്. എന്റെ കൂട്ടുകാരെല്ലാം അവർ ഉണ്ടാക്കിയ ഭക്ഷണം വാട്സ്ആപ്പിൽ ഇടുമ്പോൾ ഞാൻ എന്റെ ഭർത്താവ് ഉണ്ടാക്കിയ വിഭവങ്ങൾ ആണ് ഇടുന്നത്. ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ട് ഇല്ല. പ്രണവിനും ഇത്രയും ദിവസം അച്ഛനെ അടുത്ത് കിട്ടിയ സന്തോഷം ഉണ്ട്. വീടിനകത്തെ മനുഷ്യൻ അന്നും ഇന്നും ഒരുപോലെ തന്നെ ആണ്.

ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്ന ഒരാൾ. എന്റെ അച്ഛൻ ബാലാജിക്ക് നടൻ എന്ന നിലയിലും മകളുടെ ഭർത്താവ് എന്ന നിലയിലും ലാലിനെ കുറിച്ച് വലിയ അഭിമാനം ആയിരുന്നു. ലാൽ വരുന്നു എന്നറിഞ്ഞാൽ എന്തെല്ലാം ഭക്ഷണം ആണ് വേണ്ടത് എന്ന് വിളിച്ചു ചോദിച്ചു അച്ഛൻ ഒരുക്കമായിരുന്നു. മിക്കപ്പോഴും രാത്രി ഒരു മണിക്ക് എഴുന്നേറ്റ് ഐസ്ക്രീം കഴിക്കുന്ന ശീലം ഉണ്ടായിരുന്നു ലാലേട്ടന്. അദ്ദേഹം വരുമെന്ന് അറിഞ്ഞാൽ അച്ഛൻ ഫ്രിഡ്ജ് മുഴുവൻ ഐസ്ക്രീം വാങ്ങി വെക്കും.

ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ മിക്കവാറും തനിച്ചാണ് ഡോക്ടറെ കാണാൻ പോകുക. അവിടെ കാത്തിരിക്കുന്നവർ ഒക്കെ ഭർത്താക്കന്മാർക്ക് ഒപ്പവും. ഒരിക്കൽ ഞാൻ പറഞ്ഞു എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകണം എന്ന് അവിടെ ചെന്നപ്പോൾ ഡോക്ടർ ഇല്ല. പക്ഷെ കുട്ടികളെ ഹോസ്റ്റലിൽ ചെയ്യുന്നു കാണുന്നതിനൊക്കെ ലാൽ സമയം കണ്ടെത്തിയിരുന്നു എന്ന് സുചിത്ര പറയുന്നു.

You might also like