ഞാൻ എന്റെ മക്കൾക്ക് നൽകിയ സ്വാതന്ത്ര്യം അവർ ശരിയായ ദിശയിൽ ഉപയോഗിച്ചു; മോഹൻലാലിന്റെ വാക്കുകൾ..!!

219

മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ, മലയാള സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത താരരാജാവിന്റെ മകൻ പ്രണവ് മോഹൻലാലും ഇപ്പോൾ മലയാള സിനിമയിൽ എത്തിയിരിക്കുകയാണ്.

എന്നാൽ, മോഹൻലാൽ തന്റെ മകനെ കുറിച്ചുള്ള ഇഷ്ടങ്ങൾ സ്വപ്നങ്ങൾ കരുതലുകൾ എല്ലാം പങ്കുവെച്ചത് ഇങ്ങനെയാണ്.

ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.

താൻ നേടിയത് ഒന്നും അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് മോഹൻലാൽ പറയുന്നു, കുട്ടിക്കാലം മുതലേ ഹോസ്റ്റലിൽ വളർന്ന അവൻ സാധാരണക്കാരനെ പോലെയാണ് ജീവിച്ചിരുന്നത് എന്നും ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യമാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതല്‍ വേണമെന്നവന്‍
പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല.- മോഹന്‍ലാല്‍ പറയുന്നു.

ഞാന്‍ എന്റെ മക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം അവര്‍ ശരിയായ വഴിക്ക് ഉപയോഗിച്ചു എന്നാണെനിക്കു തോന്നുന്നത്. ജീവിതത്തിന്റെ വില അവന്‍ മനസ്സിലാക്കി എന്നു തോന്നുന്നു. എന്റെ കുട്ടികള്‍ എന്റെ ലോകത്തു ജീവിക്കണമെന്നു ഞാന്‍ കരുതിയിട്ടില്ല. അവര്‍ക്കു അവരുടെ ലോകം വേണമെന്നെ കരുതിയിട്ടുള്ളു.