എന്റെ വളർച്ചയിൽ പലയിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ട്; ഹണി റോസ് തന്റെ അഭിനയ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്നപ്പോൾ..!!

577

വിനയൻ മലയാള സിനിമക്ക് സമ്മാനിച്ച ഒട്ടേറെ താരങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും ഹണി റോസ് എന്ന താരത്തിന്റെയും സ്ഥാനം. കാരണം 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

എന്നാൽ താരം കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മലയാള സിനിമയിൽ തന്നെ മാറ്റങ്ങളുടെ അലയൊലികൾ ഉണ്ടാക്കിയ ചിത്രമായിരുന്നു ട്രിവാഡ്രം ലോഡ്ജ്. കഴിഞ്ഞ പതിനാറു വർഷങ്ങൾ ആയി അഭിനയ ലോകത്തിന്റെ ഭാഗമാണെങ്കിലും അതിനൊത്ത ഉയർച്ച ഉണ്ടാക്കി എടുക്കാൻ കഴിയാത്ത താരമാണ് ഹണി റോസ് എന്ന് വേണമെങ്കിൽ പറയേണ്ടി വരും.

കാരണം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഒരുകൈ നോക്കി എങ്കിൽ കൂടിയും ശോഭിക്കാൻ കഴിഞ്ഞില്ല. ഒരേ സമയം നടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ചെയ്യാൻ കെൽപ്പുള്ള താരത്തിന് മലയാളത്തിൽ ഒരു ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചത് മോഹൻലാൽ ചിത്രങ്ങൾ വഴി ആണെന്ന് വേണമെങ്കിൽ പറയേണ്ടി വരും.

കനൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് ഹണി റോസ്. എന്നാൽ ഈ ചിത്രങ്ങൾ ഒന്നും വമ്പൻ ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

മോഹൻലാൽ എന്ന താരം തനിക്ക് കരിയറിൽ എന്നും മറക്കാൻ കഴിയാത്ത ആൾ ആണെന്ന് ഹണി റോസ് പറയുന്നത്. തന്റെ കരിയറിൽ എന്നും കൈത്താങ്ങായി നിന്ന ആൾ ആണ് ലാലേട്ടൻ എന്ന് ഹണി റോസ് പറയുന്നു. എന്റെ വളർച്ചയിൽ പലയിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ടെന്ന് ഹണി റോസ് പറയുന്നത്.

മോഹൻലാലിനൊപ്പം സിനിമയിൽ മാത്രമല്ല പരസ്യ ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും അടക്കം അതിഗംഭീരമായ പ്രകടനം കഴിച്ച വെച്ചയാൾ കൂടിയാണ് ഹണി റോസ്.