ആയിരം രൂപയുടെ കടം തീർക്കാൻ വീട് വിൽക്കേണ്ടി വന്നിട്ടുണ്ട്; മാമുക്കോയ തന്റെ ജീവിത യാത്രയിൽ കൂടി..!!

386

450 മുകളിൽ മലയാളം സിനിമയിൽ അഭിനയിച്ച നടൻ , മികച്ച കോമഡി നടനുള്ള സംസ്ഥാന അവാർഡ് നേടിയ താരം. ഇന്ന് മമൂക്കോയയുടെ കരിയറിൽ ഏറ്റവും മികച്ച വേഷം ചെയ്തിട്ട് നിൽക്കുകയാണ് മമൂക്കോയ.

നാടക നടനായി ജീവിതം തുടങ്ങിയ മാമുക്കോയ 1979 ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിൽ കൂടിയാണ് ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി മാറുന്നത്. നാടോടിക്കറ്റിലെ ഗഫൂർ എന്ന വേഷത്തിൽ കൂടി മാമുക്കോയ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

കോമഡി വേഷങ്ങൾ അനായാസം ചെയ്ത മാമുക്കോയ ഇന്നും പ്രേക്ഷകർക്ക് ചിരി നൽകുന്നു. മോഹൻലാൽ ചിത്രം ഒപ്പത്തിലെ കോമഡി സീനൊക്കെ മറ്റാരുചെയ്താലും അത്ര തന്മയത്വം ഉണ്ടാവില്ല.

ഇപ്പോൾ മൂസ ഖാദർ എന്ന കുരുതിയിലെ വേഷത്തിൽ കൂടി തന്റെ എഴുപത്തിയഞ്ചാം വയസിൽ മാസ്സും തനിക്ക് ചേരുമെന്ന് തെളിയിച്ചു കഴിഞ്ഞു മാമുക്കോയ. എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങൾക്ക് മുന്നേ മാമുക്കോയ തന്റെ വിവാഹത്തെ കുറിച്ചും ജീവിത സാഹചര്യങ്ങളെ കുറിച്ചും പറഞ്ഞ ഇന്റർവ്യൂ ആണ് വൈറൽ ആകുന്നത്.

ഞാൻ ആദ്യമായി പെണ്ണ് കാണാൻ പോയപ്പോൾ ഉള്ള കഥയാണ് മമ്മൂക്കോയ തമാശ കലർത്തി പറഞ്ഞത്. ആദ്യമായി ഞാൻ പെണ്ണ് കാണാൻ പോയിട്ട് വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ എന്നെ കുറിച്ച് പെണ്ണിന്റെ വീട്ടുകാർ ഭയങ്കര അന്വേഷണം ആയിരുന്നു.

ചെറുക്കന്റെ സ്വഭാവം എങ്ങനാ ചെറുക്കൻ കുടിക്കുമോ വലിക്കുമോ തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ ആയിരുന്നു അവർ അന്വേഷിച്ചത്. ഇത് അറിഞ്ഞ ഞാൻ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞു ഞാൻ ക.ള്ളും കുടിച്ചിട്ട് ക.ഞ്ചാവും അടിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ അന്വേഷിച്ചാൽ അതൊന്നും അറിയാൻ പറ്റില്ല നിങ്ങളുടെ കുട്ടിയെ എനിക്ക് ഇഷ്ട്ടമായി എന്നും.

ഇതോടെ പെണ്ണിന്റെ വീട്ടുകാർ ആലോചനയും കൊണ്ട് പിന്നെ ആ വഴിക്ക് വന്നിട്ടില്ല. രണ്ടാമത് ആണ് ഞാൻ സുഹ്‌ റാബിയെ പെണ്ണ് കാണാൻ പോകുന്നത്. ആ ബന്ധം ഉറപ്പിക്കുകയൂം രണ്ടു പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ വിവാഹം നടക്കുകയും ചെയ്തു.

എന്നാൽ വിവാഹം കഴിക്കുന്ന സമയത്ത് എന്റെ കയ്യിൽ താലിമാല വാങ്ങാൻ പോലും പണം ഇല്ലായിരുന്നു. ഒരുപാട് സാമ്പത്തിക ബാധ്യതകളിൽ കൂടിയാണ് അന്ന് കഴിഞ്ഞു പോയത്. അന്ന് എനിക്ക് ഒരു ആയിരം രൂപയുടെ കടം ഉണ്ടായിരുന്നു.

ആ കടം വീട്ടാൻ എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലാതെ ഞാൻ താമസിച്ചിരുന്ന വീട് വിൽക്കേണ്ടി വന്നു എന്നും മാമുക്കോയ അഭിമുഖത്തിൽ പറഞ്ഞു.