നിറവയറിൽ നൃത്തം; 37 ആം വയസ്സിലെ പ്രസവാനുഭവവും പ്രസവാനന്തരവും വെളിപ്പെടുത്തി ദിവ്യ ഉണ്ണി..!!

130

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് ദിവ്യ ഉണ്ണി. മലയാളത്തിന് പുറമെ തമിഴിലും തെലിങ്കിലും ഹിന്ദിയിലും അടക്കം അമ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനേതാവിന് ഒപ്പം മികച്ച നർത്തകി കൂടി ആണ് ദിവ്യ. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ ഭരതന്റെ അവസാന ചിത്രം ചുരത്തിൽ നായിക ദിവ്യ ഉണ്ണി ആയിരുന്നു. ഈ ചിത്രത്തിലേത് അടക്കം പ്രണയ വർണ്ണങ്ങൾ , ആകാശഗംഗ തുടങ്ങി ചിത്രങ്ങളിൽ കൂടി താരം ശ്രദ്ധ നേടി.

കൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ദിവ്യയുടെ വിവാഹ ദാമ്പത്യ ജീവിതം അത്ര ശുഭകരം ആയിരുന്നില്ല എന്ന് വേണം പറയാൻ. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ട് ആയിരുന്നു ആദ്യ നായിക വേഷം. അമേരിക്കൻ മലയാളി ഡോക്ടറെ വിവാഹം ചെയ്ത ദിവ്യ അഭിനയ ലോകത്തിൽ നിന്നും പിന്മാറി അമേരിക്കയിലേക്ക് പോയിരുന്നു. രണ്ടു മക്കൾ പിറന്ന ശേഷം ഇവരും വേർപിരിയുക ആയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷമാണ് അമേരിക്കയിൽ എൻജിനീയർ ആയ അരുണിനെ താരം വിവാഹം കഴിക്കുന്നത്. താൻ വീണ്ടും അമ്മ ആകുന്നതിന് മുന്നേ ഉള്ള വളകാപ്പ് ചിത്രങ്ങൾ അടക്കം താരം ഷെയർ ചെയ്തിരുന്നു. പിന്നാലെ കുഞ്ഞു പിറന്ന സന്തോഷവും താരം പങ്കുവെച്ചിരുന്നു.

ജനുവരി 14 നു തനിക്ക് ഒരു രാജകുമാരി പിറന്നു എന്നും ഐശ്വര്യ എന്നാണ് പേര് എന്നും ദിവ്യ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. കുഞ്ഞിനെ മാറോടു ചേർത്തുള്ള ചിത്രങ്ങളും അതോടൊപ്പം ചോറൂണ് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ മകളെ പറ്റിയും പ്രസവത്തെ പറ്റിയും മകളെ പറ്റിയും താരം മനസ്സ് തുറന്നിരിക്കുകയാണ്. 37 ആം വയസിൽ അമ്മ ആയതിന്റെ അനുഭവം ആണ് തരാം വെളിപ്പെടുത്തിയത്. ആദ്യ വിവാഹത്തിൽ പിറന്ന മകന് ഇപ്പോൾ 11 വയസ്സ് ആണ് പ്രായം. ഒരു മകളും ഉണ്ട്. ഇതിനു പിന്നാലെ ആണ് താരം 37 ആം വയസിൽ വീണ്ടും അമ്മ ആയത്. പ്രായം ഏറിയതിന്റെ ടെൻഷൻ ഉണ്ടായിരുന്നു എങ്കിൽ കൂടിയും സാധാരണ രീതിയിൽ തന്നെയാണ് പ്രസവം നടന്നത് എന്ന് ദിവ്യ പറയുന്നു.

നീണ്ട ഇടവേളക്ക് ശേഷം ഉള്ള ഗർഭകാലത്ത് തുടക്കത്തിൽ ഉള്ള ഛർദിലും തലകറക്കവും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടിയും എല്ലാം തരണം ചെയ്തു. ഗർഭിണി ആയപ്പോൾ നൃത്തത്തിന് കുറച്ചു നാൾ ഇടവേള നൽകി എന്നാൽ രണ്ടാം മാസം മുതൽ വീണ്ടും നൃത്തം ചെയ്തു തുടങ്ങി. എട്ടാം മാസം വരെ നൃത്തം ചെയ്തു. അതുകൊണ്ടു മറ്റു വ്യായാമങ്ങൾ ഒന്നും വേണ്ടി വന്നില്ല. പഴയ ശരീര സൗന്ദര്യം വീണ്ടെടുക്കാൻ നൃത്തം സഹായമായി എന്ന് താരം പറയുന്നു.