കാവ്യാ കാരണം അല്ല മഞ്ജു പിരിഞ്ഞത്; കാവ്യയെ കെട്ടിയതിന് കാരണം മറ്റൊന്ന്; ദിലീപ് പറയുന്നു..!!

214

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹം കഴിക്കുകയും തുടർന്ന് സന്തുഷ്ട ജീവിതത്തിലേക്ക് കടക്കുകയും ആണ് മിക്ക താരങ്ങളും ചെയ്യുന്നത്. മലയാളത്തിൽ ഒട്ടുമിക്ക നടിമാരും വിവാഹം ശേഷം പിന്നീട് അഭിനയ ലോകത്തിലേക്ക് തിരിച്ചു എത്തിയിട്ടില്ല അല്ലെങ്കിൽ എത്താറില്ല.

എന്നാൽ മലയാള സിനിമ ആരാധകർക്ക് ഒന്നടങ്കം ഞെട്ടൽ ഉണ്ടാക്കുകയും വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാകുകയും ചെയ്ത ദമ്പതികൾ ആരാണെന്നു ചോദിച്ചാൽ നിസംശയം പറയാൻ കഴിയും അത് ദിലീപ് കാവ്യാ ജോഡികൾ ആണെന്ന്. കല തിലകം ആയി അവിടെ നിന്നും ദിലീപിന്റെ നായികയായി അരങ്ങേറി തുടർന്ന് ഒട്ടേറെ വിജയങ്ങൾ നേടിയപ്പോൾ ദിലീപുമായി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുകയും ആയിരുന്നു മഞ്ജു വാരിയർ.

തുടർന്ന് അഭിനയ ലോകത്തിൽ നിന്നും വിട പറഞ്ഞ താരം പിന്നീട് ഇരുവരും വിവാഹ മോചനം ആയതിനു ശേഷം 14 വർഷങ്ങൾക്ക് ഇപ്പുറം ആണ് അഭിനയ ലോകത്തിലേക്ക് വീണ്ടും എത്തുന്നത്. വിവാഹ മോചന സമയത്ത് എന്തായിരുന്നു കാരണം എന്നുള്ള രീതിയിൽ പല ഗോസിപ്പുകളും എത്തി എങ്കിൽ കൂടിയും തുടർന്ന് ആർക്കും ഇരുവരും വേർപിരിഞ്ഞ കാരണം അറിയാതെ ഇരുന്നു എന്നുള്ളത് തന്നെയാണ് സത്യം. തുടർന്ന് കാവ്യാ എന്ന ദിലീപിന്റെ എക്കാലത്തെയും മികച്ച സിനിമ ജോഡി തുടർന്ന് ജീവിതത്തിലും ഒന്ന് ആകുക ആയിരുന്നു.

അതിന് മുന്നിൽ നിന്നത് മകൾ മീനാക്ഷിയും. കരിയറിലും വ്യക്തി ജീവിതത്തിലും അപ്രതീക്ഷിത പ്രതിസന്ധികൾ ആണ് ദിലീപ് നേരിട്ടതും. മഞ്ജു വാര്യരും ആയി വിവാഹ മോചനം നേടിയതിനെ കുറിച്ചും ജീവിതത്തിലേക്ക് കാവ്യ എത്തിയതിനെ കുറിച്ചും ദിലീപ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാവ്യാ കാരണം ആണ് ദിലീപ് ആദ്യ ഭാര്യ മഞ്ജുവിൽ നിന്നും വേർപിരിഞ്ഞത് എന്നൊക്കെ വാർത്തകൾ വന്നിരുന്നു.

എന്നാൽ അത്തരത്തിലുള്ള ഗോസിപ്പുകൾ ശെരിയല്ല എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. മഞ്ജുവും താനും ഭാര്യയും ഭർത്താവും എന്നതിനേക്കാൾ ഉപരി എന്തും തുറന്നു പറയാൻ കഴിയുന്ന സുഹൃത്തുക്കൾ കൂടി ആയിരുന്നു. കാവ്യാ കാരണം ആണ് ജീവിതം പോയത് എങ്കിൽ അതിലേക്കു വീണ്ടും പോകുന്നത് തീക്കളിയല്ലേ.. താൻ അങ്ങനെ ചെയ്യില്ല എന്ന് ദിലീപ് പറയുന്നു. വിവാഹ മോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. സമാധാനിപ്പിച്ചവരും പരിഭവം കാണിച്ചവരും ഒന്നും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ആശങ്കയും ഉണ്ടായിരുന്നു.

അതോടെ താൻ ഷൂട്ടിംഗ് എറണാകുളത്ത് മാത്രം പരിമിതപ്പെടുത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരം ആണ് താൻ കാവ്യയെ വിവാഹം കഴിച്ചത്. മീനാക്ഷിയുടെ എന്നും ഉള്ള ചോദ്യം അച്ഛൻ എപ്പോഴാണ് വീട്ടിലേക്ക് വരുന്നത് എന്നായിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാൻ കഴിഞ്ഞിലായിരുന്നു എന്ന് ദിലീപ് വിഡിയോയിൽ പറയുന്നു. തന്റെ സഹോദരി രണ്ടു വർഷം അവരുടെ വീടും കുടുംബവും ഉപേക്ഷിച്ചു തന്റെ വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു.

തനിക്ക് വേണ്ടി മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് തനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കി. അപ്പോൾ വിവാഹ മോചനം ആയി കാവ്യാ മറുഭാഗത്ത് ഉണ്ടായിരുന്നു. കാവ്യയുടെ വിവാഹ ജീവിതം തകർക്കാൻ കാരണം താൻ ആണെന്ന് പലരും പറഞ്ഞു പരാതി ഇരുന്നു. ഒന്നര വർഷം അമ്മയും മകളും മാത്രം ഉള്ള ജീവിതം ആയിരുന്നു തനിക്ക്. ഇനി ഒരു വിവാഹം ശരിയാവില്ല. എന്നാൽ എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് കാര്യം പറഞ്ഞു എന്നും അങ്ങനെ മകളും സമ്മതിച്ചു കാവ്യയും ആയി ഉള്ള വിവാഹത്തിന്.

You might also like