പ്രിത്വിരാജിന്റെ കടുവ ഉടൻ ആരംഭിക്കുന്നു; മാസ്സ് പോസ്റ്ററുമായി അണിയറപ്രവർത്തകർ..!!

93

ഏറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം എത്തുക ആണ്. 2013 ആയിരുന്നു അദ്ദേഹം ഒരു മലയാളം ചിത്രം സംവിധാനം ചെയ്തത്. ജിഞ്ചർ ആയിരുന്നു ചിത്രം. ജയറാം നായകനായി എത്തിയ ആ ചിത്രം വമ്പൻ പരാജയം ആയിരുന്നു. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം ആണ് കടുവ. പൃഥ്വിരാജിന്റെ പ്രിയ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കടുവക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

മാസ്റ്റർസ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ എന്നി ചിത്രങ്ങൾക്ക് ശേഷം ആണ് ഇവരും ഒന്നിക്കുന്നത്. മാജിക്ക് ഫ്രെയിമിസ് അതോടൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ ചായഗ്രാഹണം. ഏറെ വിവാദങ്ങൾക്ക് ശേഷം ആണ് കടുവ തുടങ്ങുന്നത്. കടുവ എന്ന ചിത്രം ആണ് ആദ്യം പ്രഖ്യാപിച്ചത് എങ്കിൽ കൂടിയും തുടർന്ന് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രം പ്രഖ്യാപിക്കുക ആയിരുന്നു.

എന്നാൽ തന്റെ ചിത്രത്തിന്റെ കഥാപാത്രവും കഥയും കോപ്പി അടിച്ചു എന്ന് ജിനു കോടതിയിൽ കേസും നൽകിയിരുന്നു. ഇപ്പോൾ പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന് പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ പേജിൽ കൂടി അറിയിച്ചിരിക്കുകയാണ്.