പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം, നോമ്പ് എടുക്കാറുണ്ട്, നിസ്കരിക്കാനും അറിയാം ; അനു സിത്താര..!!

146

Interview with anu sithara

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ക്യാപ്റ്റൻ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഈ വർഷവും മാമാങ്കം, ദിലീപ് ചിത്രം അടക്കം കൈ നിറയെ ചിത്രങ്ങൾ ആണ് അനു സിതാരക്കു ഉള്ളത്, വിഷുവും റംസാനും ഓണവും എല്ലാം ആഘോഷിക്കും എന്നാണ് അനു സിത്താര പറയുന്നത്.

വീട്ടിൽ ഇപ്പോൾ നോമ്പിന്റെ തിരക്കുകൾ ആണെന്നാണ് അനു പറയുന്നത്, ‘ അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണം നേടി തന്നത് തനിക്ക് ഒട്ടേറെ സൗഭാഗ്യങ്ങൾ ആയിരുന്നു എന്ന് അനു പറയുന്നു.

ഞാൻ ജനിച്ച ശേഷമാണ് അമ്മ വീട്ടിൽ ഉള്ളവർക്ക് അച്ഛനോടും അമ്മയോടും ഉള്ള പിണക്കം മാറിയത്, വിഷുവും ഓണവും റംസാനും ഒക്കെ ഞങ്ങൾ ആഘോഷിക്കാറുണ്ട്, ഉമ്മ ഞങ്ങളെ നിസ്കരിക്കാൻ പഠിപ്പിച്ചു, പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്, നോമ്പും നോക്കാറുണ്ട്, വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് അനു തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.