പാറക്കെട്ടുകള്‍ക്കിടയില്‍ കുരുങ്ങി ശ്വാസം മുട്ടി മരണത്തെ മുമ്പില്‍ കണ്ട നിമിഷം: ലോക്കേഷൻ അപകടത്തെ കുറിച്ച് സ്വാസിക..!!

212

സീത എന്ന സീരിയൽ വഴി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് സ്വാസിക. ദത്തുപുത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ചാണ് സ്വാസിക ഇപ്പോൾ അനുഭവം പങ്കുവെച്ചത്.

സീരിയലിന്റെ ചിത്രീകരണ വേളയിൽ ഉരുൾ പൊട്ടൽ കൃതൃമായി രൂപീകരിക്കാൻ തീരുമാനിച്ചു.

മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളില്‍ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുള്‍പൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്. അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അടിതെറ്റി വീണു.

വെള്ളപ്പാച്ചിലില്‍ ഒരു പാറയുടെ അടിയില്‍ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയില്‍ സെറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

എന്നാൽ ഭാഗ്യം ഉള്ളത് കൊണ്ടാണ് ജീവൻ നഷ്ടപ്പെടാതെ ഇരുന്നത് എന്നും സ്വാസിക പറയുന്നു.

ഈ വർഷം തന്നെ വിവാഹം ഉണ്ടാകും എന്നും നടി പറയുന്നു, ജീവിതത്തിൽ സീരിയൽ, സ്റ്റേജ് ഷോ, സിനിമ വേഷങ്ങൾ മാത്രം പോര, സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നും അതുപോലെ ഒരു നൃത്ത സ്‌കൂൾ തുടങ്ങണം എന്നുമാണ് ആഗ്രഹം എന്നും പ്രേക്ഷകരുടെ സ്വന്തം സീത പറയുന്നു.

മദ്യപിച്ച് വീട്ടിൽ എത്തിയ സീനിൽ സീമ തല്ലിയത് അഞ്ച് തവണയിലേറെ; കൃഷ്ണ ചന്ദ്രന്റെ വെളിപ്പെടുത്തൽ..!!