മലയാളികളുടെ പ്രിയനായിക ഗോപിക രണ്ട് മക്കളുടെ അമ്മയായി ഓസ്‌ട്രേലിയയിൽ; പുത്തൻ വിശേഷങ്ങൾ ഇങ്ങനെ..!!

44

ജയസൂര്യ പ്രധാന വേഷത്തിൽ 2002ൽ പുറത്തിറങ്ങിയ പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നടിയാണ് ഗേളി ആന്റോ എന്ന ഗോപിക. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിത ഗോപിക, തൃശൂർ ഒല്ലൂർ സ്വദേശിയാണ്.

2002 മുതൽ 2009 വരെ സിനിമയിൽ സജീവമായിരുന്ന ഗോപിക, 2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയിതു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.

മുപ്പത്തിനാല് കാരിയായ ഗോപിക ഇപ്പോൾ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്, ആമി, ഐഡൻ, എന്നിവരാണ് ഗോപികയുടെ മക്കൾ, നോർത്ത് അയർലണ്ടിൽ ഡോക്ടർ ആണ് ഭർത്താവ് അജിലേഷ് ചാക്കോ.