മോഹൻലാൽ അഹങ്കാരിയല്ല, അയാൾക്ക് ശത്രുക്കളും ഇല്ല; കാരണം പറഞ്ഞ് രഞ്ജിത്ത്..!!

66

മോഹൻലാൽ, ഒരു തോൽ ചെറിച്ച് വില്ലനായും പിന്നീട് സഹ നടനായും നായകനായും മലയാളികളുടെ മനസ്സിൽ പതിഞ്ഞിട്ട് വർഷം നാപ്പത് പിന്നിടുകയാണ്. ആരാധകർക്ക് എന്നും ആവേശവും സഹ പ്രവർത്തകർക്ക് എന്നും നല്ലൊരു സഹപ്രവർത്തകനും, പരാതിയും പരിഭവങ്ങളും ഇല്ലാതെ മറ്റുള്ളവരുടെ കുറ്റവും കുറവുകളും കേൾക്കാൻ ഇഷ്ടപ്പെടാത്ത മലയാളികളുടെ സ്വാകര്യ അഹങ്കാരം തന്നെയാണ് അന്നും ഇന്നും എന്നും മോഹൻലാൽ.

ആ മോഹൻലാൽ ഒരിക്കലും അഹങ്കാരി എന്നുള്ള വിളി കേൾപ്പിച്ചട്ടില്ല എന്നും അയാൾക്ക് ശത്രുക്കൾ ഇല്ല എന്നും സംവിധായകനും നടനുമായ രഞ്ജിത് പറയുന്നു.

മലയാളികൾ എന്നും ഇഷ്ടപ്പെട്ട കൂട്ടുകെട്ട് തന്നെ ആയിരുന്നു മോഹൻലാൽ രഞ്ജിത്ത്. ആറാം തമ്പുരാനും ദേവസുരവും ഉസ്താദും രാവണപ്രഭുവും നരസിംഹവും ചന്ദ്രോത്സവും സ്പിരിറ്റും ലോഹവും ഡ്രാമയും എല്ലാം ആ കൂട്ടുകെട്ടിൽ പിറന്ന പൊന്മുത്തുകൾ തന്നെ ആയിരുന്നു.

ഇപ്പോഴിതാ പണ്ടൊരു അഭിമുഖത്തിൽ രഞ്ജിത്ത് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്, രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ,

ശ്രീ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നമ്പൂതിരിയെയാണ് ഓർമ്മ വരുന്നത്. ആർട്ടിസ്റ്റ് നമ്പൂതിരിയല്ല,? അതിനു മുമ്പ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,? ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ? അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്ചയില്ല്യ.

ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹൻലാലിൽ നിന്ന് അനുകരിച്ച് പലരും ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,? സമൂഹത്തിൽ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്. – ഇങ്ങനെ ആയിരുന്നു മോഹൻലാലിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ വാക്കുകൾ.

You might also like