ചോര വാർന്ന കാലുകളുമായി മോഹൻലാൽ ചെയിത ആക്ഷൻ രംഗം; അതിലൂടെ മലയാള സിനിമക്ക് ലഭിച്ചതോ അതുല്യ നടനെയും..!!

68

ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ മോഹൻലാൽ എന്ന നടനോളം കൃത്യതയോടെ ആത്മാർഥമായി ചെയ്യുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇപ്പോൾ ഇല്ല എന്നു തന്നെ പറയാം, ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ മോഹൻലാലിന് മറ്റെന്തെനേക്കാളും വലിയ ഒരു എനർജി തന്നെയാണ് എന്നു നിരവധി സംവിധായകർ പറഞ്ഞിട്ടും ഉണ്ട്.

തിരനോട്ടം ആണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ചിത്രമെങ്കിൽ കൂടിയും ചുരുണ്ട മുടിയിൽ ഒരു തോൾ ചെരിച്ച് നരേന്ദ്രൻ എന്ന വില്ലനായി മോഹൻലാൽ എത്തിയ ഫാസിൽ സംവിധാനം ചെയിത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടിയാണ് മോഹൻലാൽ ശ്രദ്ധേയമായത്.

ശങ്കർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്, എന്നാൽ നായകനായി എത്തിയ ശങ്കറിന്റെ ഇമേജ് പോലും തർക്കുന്ന പ്രകടനം ആയിരുന്നു മോഹൻലാലിന്റെ നരേന്ദ്രൻ എന്ന കഥാപാത്രം ചെയിതത്.

സിനിമയിൽ ഫൈയിറ്റ് സീൻ എടുക്കുന്നതിന്റെ തലേ ദിവസം ആണ് മോഹൻലാലിന്റെ കാൽ ഒടിഞ്ഞു പരിക്കേൽക്കുന്നത്.

സംവിധായകൻ ഫാസിലിന്റെ ജീപ്പിലേക്ക് സാഹസിക പ്രകടനം പോലെ ബൈക്ക് വന്ന് ഇടിച്ചതോടെയാണ് മോഹൻലാലിന്റെ കാലുകൾക്ക് പരിക്കേൽക്കുന്നത്.

ഇതോടെയാണ് അടുത്ത ദിവസം എടുക്കാൻ ഉദ്ദേശിക്കുന്ന ഫൈയിറ്റ് രംഗം മുടങ്ങും എന്ന് അണിയറ പ്രവർത്തകർ കരുതിയത്, എന്നാൽ ഇവരുടെ കണക്ക് കൂട്ടൽ തെറ്റിച്ചുകൊണ്ടാണ് മോഹൻലാൽ എത്തിയത്. കെട്ടിവെച്ച കാലമായി എത്തിയ മോഹൻലാലിനെ കണ്ട് സെറ്റിൽ ഉള്ളവർ അമ്പരന്നു.

തുടർന്ന് ആക്ഷൻ രംഗങ്ങൾ ചിത്രീകരണം നടത്തിയപ്പോൾ പരിക്കേറ്റ കാലിൽ നിന്നും ചോര വാർന്നൊലിച്ചു, വേദന കടിച്ചമർത്തിയാണ് മോഹൻലാൽ ആ രംഗങ്ങളിൽ അഭിനയിച്ചത്.

എന്നാൽ ലാലിന്റെ അർപ്പണ ബോധത്തിൽ കയ്യടി നേടിയപ്പോൾ അതികം ബുദ്ധിമുട്ടിക്കാതെ ആയിരുന്നു ഫാസിൽ ഷോട്ടുകൾ എടുത്തത്. നവോദയ അപ്പച്ചൻ ഏഴ് ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഒരുകോടിയിലേറെയാണ് ബോക്സോഓഫീസിൽ നിന്നും നേടിയത്. പൂർണ്ണമായും പുതിയ താരങ്ങളുമായി എത്തിയ ചിത്രത്തിൽ ശങ്കർ പ്രേം കൃഷണൻ എന്ന കഥാപാത്രതെയും പൂർണിമ ജയറാം പ്രഭ എന്ന കഥാപാത്രതെയും ആണ് അവതരിപ്പിച്ചത്.

അന്ന് മോഹൻലാൽ കാണിച്ച സിനിമയോടുള്ള അർപ്പണ ബോധവും അഭിനിവേശവും ഇന്നും തുടരുന്നത് തന്നെയാണ് മലയാള സിനിമയുടെ താരരാജാവായി മോഹൻലാൽ തുടരാൻ ഉള്ള കാരണവും.