ലുക്കിൽ ആയാലും പെർഫോമൻസിൽ ആയാലും ലാലേട്ടൻ ഞെട്ടിച്ചു; സംവൃത സുനിലിന്റെ വാക്കുകൾ..!!

133

നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെ ശാലീന സൗന്ദര്യം ഉള്ള നടിമാരിൽ ഒരാൾ കൂടിയായ സംവൃത സുനിൽ സിനിമയിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്.

ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ കൂടിയാണ് സംവൃതയുടെ നായികയായി ഉള്ള തിരിച്ചുവരവ്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ സംവൃതയാണ് മോഹൻലാലിനെ വാനോളം പ്രശംസിച്ചത്.

മോഹൻലാൽ നായകനായി, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ, ഈ വർഷം മോഹൻലാൽ നായകനായി എത്തിയ ഏക ചിത്രം കൂടിയാണ് ലൂസിഫർ, ഈ അടുത്ത കാലത്ത് ലാലേട്ടന്റെ മികച്ച ലുക്ക് ഈ ചിത്രത്തിലെ ആണെന്ന് സംവൃത പറയുന്നു.

ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും ലാലേട്ടനെ ഏറെ മികച്ച് നിന്ന ചിത്രമാണ് ലൂസിഫർ, ലാലേട്ടൻ ലൂസിഫറിൽ വേറെ ലെവൽ ആണ്, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം – സമൃത സുനിൽ