22 കിലോ കുറച്ചു മോഹൻലാലിന്റെ മകൾ; കോണിപ്പടികൾ കയറുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ; തടി കുറച്ചത് ഇങ്ങനെയെന്ന് താരപുത്രി..!!

26,122

താരങ്ങളുടെ വാർത്തകൾ അറിയാൻ എന്നും ആരാധകർക്ക് ആവേശവും ആകാംഷയും ആണ്. അതുപോലെ തന്നെ സിനിമ താരങ്ങളുടെ കുടുംബ വിശേഷങ്ങളും. നടൻ മോഹൻലാലും മകൻ പ്രണവ് മോഹൻലാലും അഭിനയ ലോകത്തിൽ ഉണ്ടെങ്കിലും മകൾ വിസ്മയ മോഹൻലാലിനെ കുറിച്ച് വലിയ വിവരങ്ങൾ ഒന്നും ആരാധകർക്ക് ഇല്ല.

പ്രണവ് മോഹൻലാൽ യാത്രകൾ ഇഷ്ടപ്പെടുമ്പോൾ മകൾ വിസ്മയ എഴുത്തിന്റെ ലോകത്തിൽ ആണ് സജീവം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ സഹ സംവിധായക ആയി വിസ്മയ മോഹൻലാൽ സിനിമ ലോകത്തിലേക്ക് കാലെടുത്തു വെക്കുന്ന വാർത്ത വന്നിരുന്നു.

ഇപ്പോഴിതാ തടിച്ചി ആയിരുന്ന മോഹൻലാലിൻറെ മകൾ 22 കിലോ ഭാരം കുറിച്ചിരിക്കുകയാണ്. താരപുത്രി തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെച്ചത്. മുമ്പൊക്കെ തനിക്ക് പടികൾ കയറുമ്പോൾ കിതപ്പ് വരാറുണ്ട്. തായ്‌ലൻഡിൽ ഫിറ്റ് കോഹ് ട്രെയിനിങ് സെന്ററിൽ ആണ് വിസ്മയ തന്റെ വണ്ണം കുറച്ചത്.

നേരത്തെ താരം ആയോധനകലകൾ ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തിരുന്നു. താരം വണ്ണം കുറച്ചതിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ..

ഫിറ്റ് കോഹ് തായ്‌ലാന്റിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു.

അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു തനിക്ക് സംഭവിച്ചത്. ഇപ്പോഴത്തെ മാറ്റത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു. ശരീരഭാരം കുറക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു.

ഞാൻ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെയുണ്ട് 22 കിലോ കുറഞ്ഞു ശരിക്കും സുഖം തോന്നുന്നു ഇപ്പോൾ. ഇത് സാഹസികത നിറഞ്ഞൊരു യാത്രയായിരുന്നു. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതൽ കുന്നുകൾ കയറുന്നത് വരെ.

നിങ്ങൾ ഒരു പോസ്റ്റ് കാർഡിലാണ് തോന്നിപ്പിക്കുന്ന സൂര്യാസ്ഥമയ കാഴ്ചകൾ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല. ട്രെയിനറായ ടോണി അദ്ദേഹമില്ലാതെ ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

സത്യസന്ധനായ പരിശീലകനാണ് അദ്ദേഹം. എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു. മികച്ച പിന്തുണയും പോത്സാഹനവുമായിരുന്നു അദ്ദേഹം നൽകിയത് – വിസ്മയ പറയുന്നു.

You might also like