കഞ്ചാവ്, കാട്ടാളൻ ആ പേരൊക്കെ വിളിച്ചവർക്ക് മറുപടി നൽകിയ യുവാവിന്റെ കുറിപ്പ്..!!

66

മുടി വളർത്തുന്നവർ മുഴുവൻ കഞ്ചാവു ആയും ഭ്രാന്തൻ ആയി ഒക്കെയും വിളിക്കപ്പെടുന്ന ലോകത്തിന് മുന്നിലേക്ക് നെഞ്ചു വിരിച്ച് ഒരു യുവാവ്. ഇത് അവന്റെ കഥയാണ്. സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ അവന്റെ കുറിപ്പ് കൂടെ ചേർക്കുന്നു.

കഞ്ചാവ്, കാട്ടാളൻ, എന്തൊക്കെ പേരുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകൾ ആയി എനിക് ചാർത്തപ്പെട്ടത്..

എന്നെ നന്നായി അറിയാവുന്ന അച്ഛനും അമ്മയും ഉള്ളത് കൊണ്ട് കൂടുതൽ വിഷമിക്കേണ്ടി വന്നില്ല
കഴിഞ്ഞ ഒരു വർഷമായി സ്നേഹിച്ചു ലാളിച്ചു പരിപാലിച്ച് വളർത്തിയ എന്റെ മുടി ഇന്ന് കാൻസർ എന്ന മഹരോഗത്തിന് അടിമയായി അതിന്റെ ചികിത്സ മൂലം മുടി നഷ്ട്ടപ്പെട്ടു വിഷമിക്കുന്ന പാവപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമ്മിക്കുവാൻ നൽകി…

കളിയാക്കിയവർക്കും പുച്ഛിച്ചവർക്കും ഒപ്പം നിന്നവർക്കും ആട്ടിപ്പായിച്ചവർക്കും തല്ലിച്ചതച്ചവർക്കും സ്നേഹിച്ചവർക്കും പിന്തുണ നല്കിയവർക്കും എല്ലാം ഒരായിരം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു….

നമ്മളെ കൊണ്ട് മങ്ങി പോയ ഒരു ചിരിയെങ്കിലും പ്രകാശിപ്പിക്കുവാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ വിജയം….

സൗജന്യമായി വിഗ് നിർമ്മിക്കുവാൻ മുടി ദാനം ചെയ്യാൻ നല്ല മനസ് ഉള്ളവർക്ക് സ്വാഗതം…

ബന്ധപ്പെടുക…9747403732, 8606043732