ആഹാരത്തിന് ശേഷം ഇങ്ങനെയൊക്കെ ചെയ്താൽ ഗുണത്തിൽ ഏറെ ദോഷം ഉണ്ടാക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!!

194

ഭക്ഷണം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്, ഭക്ഷണത്തിൽ തന്നെ ആരോഗ്യം നൽകുന്നതും അതുപോലെ കൊഴുപ്പ് ഉണ്ടാക്കുന്നതുമായ ഒട്ടേറെ ആഹാരങ്ങൾ ഉണ്ട്. അതിനേക്കാൾ എല്ലാം ഉപരിയായി ആഹാരം കഴിച്ചതിന് ശേഷം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ ഉണ്ട്. അത് ഏതൊക്കെയാന്നെന്ന് നമുക്ക് അറിഞ്ഞിരിക്കാം,

ആഹാരത്തിന് ഒപ്പം ഒരു കാരണവശാലും വെള്ളം കുടിക്കരുത്, പ്രത്യേകിച്ചു തണുത്ത വെള്ളം, ഭക്ഷണത്തോട് ഓപ്പമോ അതിന് ശേഷമോ ഉടൻ തെന്നെ വെള്ളം കുടിക്കുന്നവർ ആണ് ഏറെ ആളുകളും, ഭക്ഷണത്തിന്റെ ദഹനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ഉമിനീർ ആണ്. വെള്ളം ഭക്ഷണം കഴിച്ചു ഉടൻ തന്നെ വെള്ളം കുടിച്ചാൽ ഉമിനീരിന് ദഹനത്തിന് ഉള്ള ശേഷി കുറയുന്നു. ആഹാരത്തിന് അര മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ വെള്ളം കുടിക്കാൻ ശ്രമിക്കുക. വെള്ളം കുടിക്കാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവർ ചൂട് വെള്ളം കുടിക്കാൻ ശ്രമിക്കുക.

അതുപോലെ തന്നെ, പലർക്കും ഉള്ള ശീലം ആണ് ഭക്ഷണം കഴിച്ച ശേഷമുള്ള കുളി, ഭക്ഷണത്തിന്റെ ദഹനത്തിന് ഉമിനീർ പോലെ പ്രാധാന്യം ഉള്ള ഒന്നാണ് രക്തയോട്ടം, കുളിക്കുമ്പോൾ ശരീരം പെട്ടന്ന് തണുക്കുകയും ശരീരത്തിന്റെ താപനില കുറയുന്നതോടെ ദഹനം നടക്കാൻ ഉള്ള വേഗത കുറയുകയും ചെയ്യൂന്നു. ഭക്ഷണ ശേഷം 45 മിനിട്ടുകൾക്ക് ശേഷം മാത്രം കുളിക്കുക. അതുപോലെ തന്നെ ഭക്ഷണ ശേഷം പെട്ടന്ന് ഉറങ്ങുന്നതും ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നതും ദഹനത്തിന് വേഗത കുറക്കും.

ഭക്ഷണ ശേഷം വായനയിൽ ഏർപ്പെടുന്നതും അല്ലെങ്കിൽ പഴ വർഗ്ഗങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. രക്തയോട്ടം ഒരു ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ നൽകും വായനയിൽ ഏർപ്പെടുമ്പോൾ അത് ദഹന ശേഷി കുറക്കും. ചില പഴങ്ങൾ കഴിക്കുമ്പോൾ കൂടുതൽ ദഹന ശക്തി ആവശ്യമായി വരും, ഭക്ഷണവും പഴവും കഴിച്ചാൽ നെഞ്ചേരിച്ചൽ ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്.

ആഹാരം കഴിച്ചതിന് തൊട്ട് മുൻപോ ശേഷമോ ഉള്ള പുകവലി ക്യാന്സറിന് കാരണം ആകുന്നു, സിഗറേറ്റിൽ കാർസിനോജനുകൾ ആണ് ക്യാൻസറിന് കാരണം ആകുന്നത്. അതുപോലെ തന്നെ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ചായകുടി ആഹാരത്തിൽ നിന്നും പ്രോട്ടീൻ ആഗീകരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ദുര്ബലപ്പെടുത്തുന്നു.

You might also like