ഒരു പാക്കറ്റ് സാനിറ്ററി നാപ്കിന് 4 രൂപ മാത്രം; വിൽപന ജൻ ഔഷധി കേന്ദ്രങ്ങളിൽ..!!

85

സ്ത്രീകൾക്ക് ഏറ്റവും ആവശ്യമുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സാനിറ്ററി നാപ്കിനുകൾ. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിൽപന നടത്തുന്ന സുധിവ സാനിറ്ററി പാഡുകൾക്ക് വില കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നത് ഒരെന്നതിന് 2.50 രൂപ ആയിരുന്നു, ഒരു പാക്കറ്റിൽ ഉള്ളത് നാലെണ്ണവും ഇതിന് ആണ് ഇപ്പോൾ ഒരെണ്ണത്തിന് ഒരു രൂപ ആക്കിയിരുന്നത്.

കുറഞ്ഞ ചിലവിൽ പാടുകൾ എത്തിക്കുന്ന പദ്ധതി 2018ൽ ആയിരുന്നു കേന്ദ്ര സർക്കാർ തുടങ്ങിയത്, തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ തൊട്ട് രാജ്യത്ത് ആകമാനം ഉള്ള 5500 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി രണ്ട് കോടിയോളം സാനിറ്ററി നാപ്കിനുകൾ ഇതുവരെ വിൽപ്പന നടന്നത്.

വില കുറവിന് ഒപ്പം മികച്ച ഗുണമേന്മ കൂടി ഉള്ള ഈ പാടുകൾ വില സബ്‌ സിഡി വഴിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പാക്കറ്റിന് 4 രൂപ ആക്കിയിരുന്നത്.

ആഗസ്റ്റ് 27 മുതൽ പുതിയ വിലയിൽ പാടുകൾ വിപണിയിൽ വിൽപ്പന തുടങ്ങി.

You might also like