ആളെ കൊല്ലുന്ന ടിക്ക് ടോക്ക്; ക്യാപ്റ്റൻ രാജുവിനെ അനുകരിച്ച യുവാവിനെ രക്ഷിച്ചത് ഇങ്ങനെ..!!

43

ടിക്ക് ടോക്ക്, കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ചിലർക്കെങ്കിലും നെറ്റി ഒന്ന് ചുളിയും, കാരണം വീഡിയോ ചെയ്യാൻ ഒരു ആപ്ലിക്കേഷൻ ആണെങ്കിൽ കൂടിയും ആരും തന്നെ അതിന്റെ നല്ല വശത്തേക്കാൾ കൂടുതൽ മോശം വശം ആണ് ഉപയോഗിക്കുന്നത്.

നില്ല് നില്ല് എന്റെ നീല കുയിൽ ഗാനം പാടി, വാഹനങ്ങൾക്ക് മുന്നിൽ ചാടി ആ വീഡിയോ പകർത്തി പ്രചരിപ്പിക്കാൽ ആയിരുന്നു ആദ്യ ട്രെൻഡുകളിൽ ഒന്ന്, പിന്നീട് സ്വന്തം ജീവിതം തന്നെ തകർത്തു എന്നരീതിയിൽ വീഡിയോകൾ എത്തി. കൊല്ലത്ത് ഉള്ള യുവതി ചെയ്ത വീഡിയോ ആയിരുന്നു ഏറ്റവും ട്രെന്റ്. പിന്നീട് തേപ്പ് കിട്ടിയ കാമുകിമാർ എത്തി. ആദ്യം സങ്കടം ആയിരുന്നു. പിന്നെ ഭീഷണിയായി, അത് കഴിഞ്ഞു തെറിവിളിയും.

ഇപ്പോഴിതാ ടിക്ക് ടോക്കിൽ ലൈക്കും പ്രശസ്തിയും കിട്ടാൻ യുവാവ് പഴയ വാഹനത്തിൽ കാൽ കടത്തി, ക്യാപ്റ്റൻ രാജു സിഐഡി മൂസ ചിത്രത്തിൽ അഭിനയിച്ച രംഗം ചെയ്യാൻ ശ്രമം നടത്തിയത്.

എന്നാൽ ആ വീഡിയോ അടപടലം തകർന്നു, യുവാവിന്റെ കാൽ വാഹനത്തിൽ കുരുങ്ങി, അവസാനം മെക്കാനിക്ക് നേരിട്ട് എത്തിയാണ് യുവാവിന് പുറത്തെടുത്തത്. വലിയ വിമർശനങ്ങൾ എത്തിയപ്പോൾ ഈ കുരുങ്ങിയതും അഭിനയത്തിന്റെ ഭാഗം ആണെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

https://youtu.be/X7nJzxhtD4U