നവ്യക്ക് ആശംസകൾ അറിയിച്ചു ഭാവന; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!

43

2018 ജനുവരി 22ന് വിവാഹിതയായ ഭാവന നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറക്ക് മുന്നിൽ എത്തിയത് ആഘോഷമാക്കി സോഷ്യൽ മീഡിയ. നവ്യ നായർ നടത്തുന്ന നൃത്ത പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് ഭാവന എത്തിയത്. വീഡിയോ നവ്യ നായർ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌തീരിക്കുന്നത്.

”നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായർ ഒരു നല്ല അഭിനേത്രിയും, നർത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാൻസ് വീഡിയോ നിങ്ങൾക്കായി സമർപ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം,’ ഭാവന വീഡിയോയിൽ പറഞ്ഞു.