ഒടിയനിലെ ആദ്യ ഗാനം നാളെ വൈകിട്ട്..!!

23

ആരാധകരും മലയാള സിനിമയും ഒരുപോലെ ആക്ഷാംഷയോടെ കാത്തിരിക്കുന്ന ഒടിയനിലെ ആദ്യ ഗാനം നാളെ വൈകിട്ട് എത്തും.

മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്. നാളെ വൈകിട്ട് 4 മണിക്ക് ആയിരിക്കും ഓഡിയോ ഗാനം എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് നവാഗതനായ വി എ ശ്രീകുമാർ മോനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, എം ജയചന്ദ്രൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. അഞ്ച് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. മോഹൻലാൽ പാടുന്ന ഒരു നാടൻ പാട്ടും ചിത്രത്തിൽ ഉണ്ടാകും.

https://www.facebook.com/365947683460934/posts/1977533745635645/

You might also like