ശബരിമല ദർശനം; വീടിന് മുന്നിൽ പ്രതിഷേധം രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു..!!

59

സുപ്രീംകോടതി കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ വാർത്തകളിൽ ഇടം നേടിയ യുവതിയാണ് സിപിഎം അനുഭാവിയായ കണ്ണൂർ ഇരണിക്കാവ് സ്വദേശി രേഷ്‌മ നിഷാന്ത്. ഇന്ന് വൈകിട്ട് 4.30 ന്റെ ട്രെയിനിൽ ശബരിമല ദർശനത്തിന് തിരിക്കാൻ ഇരുന്ന രേഷ്മ പ്രതിഷേധം ഭയന്ന് യാത്ര ഒഴിവാക്കി. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാരും വീട്ടിൽ നാട്ടുകാരും കൂടിയതിനാൽ ആണ് രേഷ്മ യാത്ര ഒഴിവാക്കിയത്. പോലീസ് പ്രൊട്ടെഷൻ നൽകാം എന്നു പറഞ്ഞിട്ടും രേഷ്മ യാത്ര ഒഴിവാക്കുകയായിരുന്നു. എന്നാൽ ഈ മണ്ഡലകാലത്ത് തന്നെ ദർശനം നടത്തും എന്ന് തന്നെയാണ് രേഷ്മയുടെ കുടുംബങ്ങൾ നൽകുന്ന വിവരം എന്നാൽ ഇനി എന്നുള്ള ചോദ്യത്തിന് രേഷ്മയും കുടുംബവും വ്യക്തമായ മറുപടി നൽകിയിട്ടില്ല.