ബോറോസിൽ മോഹൻലാലിന് ഒപ്പം സ്പാനിഷ് താരങ്ങളും; ഒഫീഷ്യൽ പ്രഖ്യാപനം ഇങ്ങനെ..!!

39

വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായി മോഹൻലാൽ നായകനും അതിനൊപ്പം സംവിധായകനും ആയി എത്തുന്ന ബറോസിൽ സ്പാനിഷ് അടക്കമുള്ള ലോകോത്തര താരങ്ങൾ അണിനിറക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിൽ ആയിരിക്കും.

https://youtu.be/K51PY7zDMlI

ചിത്രത്തിൽ സ്പാനിഷ് നടി, പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന വേഷത്തിൽ എത്തും, റാംബോ: ലാസ്റ്റ് ബ്ലഡ്, സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ. ബറോസിൽ വാസ്കോ ഡ ഗാമയുടെ വേഷത്തിലാകും റഫേൽ അമാർഗോ എത്തുക. വാസ്കോ ഡ ഗാമയുടെ ഭാര്യയായി പാസ് വേഗ അഭിനയിക്കുന്നു. നായകൻ ബറോസ് ആയി മോഹൻലാൽ തന്നെ ആയിരിക്കും അഭിനയിക്കുക.

നവോദയ ജിജോ തിരക്കഥാ എഴുതുന്ന ചിത്രത്തിൽ ലോകോത്തര താരങ്ങൾ അണിനിറക്കുമ്പോൾ 3ഡിയിൽ ആയിരിക്കും ചിത്രം എത്തുക, കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിൽ ഛായാഗ്രഹണം കെ യു മോഹനൻ ആണ്, ഗോവയിൽ കൂടാതെ പോർച്ചുഗലിൽ ചിത്രീകരണം നടക്കും, ഒക്ടോബറിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്.