മരക്കാർ ഇപ്പോൾ നേടിയിരുന്നത് നമുക്ക് വിചാരിക്കാൻ കഴിയുന്നതിന് മുകളിലുള്ള ബിസിനെസ്സ്; രണ്ട് വർഷം മുമ്പ് ഞാനിന്ത് പറഞ്ഞിരുന്നു എങ്കിൽ വട്ടായി കരുതിയേനെ; പൃഥ്വിരാജ് സുകുമാരൻ..!!

41

മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മോഹൻലാലിനെ നായകനായി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.

വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം സുനിൽ ഷെട്ടി, പ്രഭു, അർജുൻ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്.

മലയാളത്തിന് പുറമെ ഹിന്ദി തമിഴ് കന്നഡ തെലുങ്ക് ഇംഗ്ലീഷ് ചൈനീസ് ഭാഷകളിൽ ആണ് മരക്കാർ എത്തുന്നത്. മലയാള സിനിമക്ക് ഇതുവരെ നേടാൻ കഴിയാത്ത നേട്ടങ്ങൾക്ക് മുകളിൽ ആണ് മരക്കാർ എന്ന് പൃഥ്വിരാജ് സുകുമാരൻ പറയുന്നു.

150 കോടി പ്രീ ബിസിനസ് നേടിയ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് താൻ ആ ചിത്രത്തിന്റെ നിർമാതാവ് അല്ലാത്തത് കൊണ്ട് യഥാർത്ഥ ഫിഗർ താൻ പറയുന്നില്ല എന്നും എന്നാൽ ലാലേട്ടനും ആന്റണിയും തന്റെ അടുത്ത സുഹൃത്തുക്കൾ ആയത് കൊണ്ട് തന്നെ ചിത്രത്തിന്റെ നേട്ടങ്ങളെ കുറിച്ച് തനിക്ക് കൃത്യമായി അറിയാം എന്നും പൃഥ്വിരാജ് പറയുന്നു.

മലയാള സിനിമക്ക് പുത്തൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ വഴി തെളിയിച്ച ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ പുതിയ സാമ്പത്തിക നേട്ടങ്ങൾക്ക് ഉള്ള വഴികൾ ആണ് മലയാള സിനിമക്ക് തന്നിരിക്കുന്നത്. 200 കോടിയുടെ ബിസിനസ് നേടിയ ലൂസിഫറിന്റെ വമ്പൻ വിജയം തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മോഹൻലാലിനെയും സംഘത്തെയും പ്രേരിപ്പിക്കുന്നതും.

മരക്കാരിനു ഒപ്പം തന്നെ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കവും വലിയ ബിസിനസ് സാധ്യതകൾ നേടിയെടുക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും പൃഥ്വിരാജ് പറയുന്നു.