ആ സംഭവത്തിനു ശേഷം ഞാൻ ആഗ്രഹിച്ചത് ഡോക്ടർ ആകാൻ; പക്ഷെ സിനിമയിൽ എത്തിയത് ഇങ്ങനെ..!!

49

തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തി മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സംയുക്ത മേനോൻ. തുടർന്ന് ടോവിനോ നായകനായി എത്തിയ കൽക്കിയിൽ വില്ലൻ വേഷം വരെ ചെയ്ത് തിളങ്ങി നിൽക്കുന്ന സംയുക്ത പറയുന്നു.

താൻ ഒരിക്കലും സിനിമയിൽ എത്താൻ ആഗ്രഹചിട്ടില്ല എന്നും എന്നാൽ യാദർശികമായി ആണ് സിനിമയിൽ എത്തിയത് എന്നും നടി പറയുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം പ്ലസ് ടു പഠനവും എൻട്രൻസും ആയി മുന്നോട്ട് പോകുമ്പോൾ മനസ്സിൽ ആകെ ഉള്ള ആഗ്രഹം എൻജിനീയർ ആകുക ആയിരുന്നു. അതിനുള്ള കഠിന പരിശ്രമം തന്നെ ആയിരുന്നു പിന്നീട്.

എന്നാൽ പരീക്ഷക്ക് കുറച്ചു മാസങ്ങൾക്ക് മുമ്പ് അമ്മമ്മ ആശുപത്രിയിൽ ആയപ്പോൾ അമ്മമ്മയെ ശുശ്രൂഷിക്കുന്നതിനായി ഞാനും ആശുപത്രിയിൽ ചിലവഴിച്ചു. അപ്പോഴാണ് എൻജിനീയർ മോഹം വിട്ടു ഡോക്ടർ ആകണം എന്നുള്ള ആഗ്രഹം ഉണ്ടായത്. അതിന് ലഭിക്കുന്ന ആദരവും ബഹുമാനവും അതിൽ നിന്നും ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും അമ്മമ്മ വാചാലയായി. എന്നാൽ തുടർന്ന് എൻട്രൻസ് എഴുതി എങ്കിൽ കൂടിയും തോറ്റു, തുടർന്ന് വീണ്ടും എഴുതി പരാജയം തന്നെ ആയിരുന്നു ഫലം, എന്നാൽ എന്ത് വില കൊടുത്തും നേടിയിട്ടേ ഉള്ളൂ എന്നായിരുന്നു തീരുമാനം. പിന്നീട് പൂർണ്ണമായും അതിനു വേണ്ടി ചിലവഴിച്ചു. പൂർണ്ണമായും പഠനം മാത്രം ആയപ്പോൾ ജീവിതം പലപ്പോഴും വിരസമായി തോന്നിയപ്പോൾ ഫേസ്ബുക് ഉപയോഗിക്കാൻ തുടങ്ങിയത്.

അതിൽ ഫോട്ടോ ഇട്ടപ്പോൾ ആണ് വനിതയിൽ മോഡൽ ആകാൻ അവസരം ലഭിച്ചത് തുടർന്ന് അതിലൂടെ സിനിമയിൽ എത്തി. അതിൽ തിരക്കുകൾ കൂടി , അല്ലായിരുന്നു എങ്കിൽ കേരളത്തിൽ തന്നെ ഡോക്ടർ പഠനത്തിന് തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും സംയുക്ത പറയുന്നു.