13കാരിയെ പരിചയമില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ട് ബസ് ജീവനക്കാർ; പ്രതിഷേധം..!!

25

ഇട്ടപ്പള്ളിയിൽ നിന്നും കോട്ടക്കലിൽ പോകുന്ന ബസിൽ യാത്രക്ക് കേറിയ കുടുംബത്തിന് ആണ് മൈത്രി എന്ന ബസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറിയത്.

തൃശ്ശൂർ എത്തിയപ്പോൾ പതിമൂന്ന് വയസ്സ് ഉള്ള മൂത്ത കുട്ടിയെ ബസിൽ ഇരുത്തിയ ശേഷം കൈ കുഞ്ഞുമായി മാതാപിതാക്കൾ ശുചി റൂമിൽ പോകുകയായിരുന്നു. അതേസമയം ഇവർ തിരിച്ചു വരുന്നതിന് മുന്നേ ബസ് എടുക്കുകയും കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ മാതാപിതാക്കൾ ഇല്ലാതെ കുട്ടി ഒറ്റക്ക് ആണ് എന്നുള്ള വിവരം കണ്ടക്ടർ അറിയുന്നതും തുടർന്ന് പെൺകുട്ടിയെ പരിചയം ഇല്ലാത്ത സ്ഥലത്ത് വഴിയിൽ ഇറക്കി വിടുകയും ആയിരുന്നു.

പതിമൂന്ന് വയസ് മാത്രം ഉള്ള കുട്ടിയെ വഴിയിൽ ഇറക്കി വിട്ട സംഭവത്ത് തുടർന്ന് വമ്പൻ പ്രതിഷേധം ആണ് ഉയർന്നത് തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ബസിന് എതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവ് ഇട്ടു. ജില്ലാ പോലീസ് മേധാവിയും ആർ ടി ഓ യും സംഭവത്തെ കുറിച്ച് അന്വേഷിച്ചു മൂന്നു കാഴ്ചകൾ ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നും റിപ്പോർട്ട് ലഭിച്ച ശേഷം ആയിരിക്കും കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുക.