ധനം സമ്പാധിക്കണോ എങ്കിൽ ഈ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചു നോക്കൂ..!!

163

ജീവിതത്തിൽ ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ് സാമ്പത്തിക ഭദ്രത. നല്ല ജോലിയും കഴിവും ഉണ്ടായിട്ടും ജീവിതത്തിൽ നല്ല നിലയിൽ എത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ ശാരീരികമായും മാനസികമായും തകർന്ന് പോകും.

നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യം ആണ് ഉള്ളത്. കാരണം നവ ഗ്രഹങ്ങളിൽ ആദ്യ ഏഴ് ഗ്രഹങ്ങൾ ഭാഗ്യത്തെയും സാമ്പത്തിക ലാഭത്തെയും പ്രതിനിതീകരിക്കുന്നത് ആണ്. അതുകൊണ്ട് തന്നെ ആഴ്ചയിലെ ഏഴ്‌ ദിവസത്തിൽ ഓരോ ദിവസവും അനുയോജ്യമായ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ കൂടി നമ്മുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ഭദ്രത കൈവരിക്കാൻ സാധിക്കും.

സൂര്യൻ ആണ് ഞായറിന്റെ ദേവൻ അതുകൊണ്ടു തന്നെ സൂര്യന്റെ നിറത്തിൽ ഉള്ള ഓറഞ്ച് നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തികമായ ഉറപ്പ് നേടി തരുന്നു. ചന്ദ്രന്റെ ദിവസമായാണ് തിങ്കളിനെ കാണുന്നത്. ജാതകത്തിൽ ചന്ദ്രന്റെ ബലം അനുസരിച്ചാണ് സാമ്പത്തിക കാര്യങ്ങളിൽ നാം മുന്നിട്ട് നിൽക്കുന്നത്.

എന്നാൽ തിങ്കളാഴ്ച വെള്ള നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ കൂടി നമ്മുടെ സാമ്പത്തിക പരാതീനതകൾ ഒഴിവാക്കാൻ സഹായകമാകും. ചുവപ്പു നിറം ആണ് കുജന്റെ നിറം. മനുഷ്യന്റെ ബലവും സാമ്പത്തിക ശക്തിയും ശാരീരിക ശക്തിയും സൂചിപ്പിക്കുന്നത് കുജൻ ആണ്. കുജനെ പ്രീതിപ്പെടുത്താൻ ചൊവ്വാഴ്ച ചുവപ്പു നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ ഭാഗ്യം മാത്രം പോരാ ബുദ്ധി ശക്തിയും അത്യാവശ്യം ആണ്.

ബുധൻ ആണ് ബുദ്ധി ശക്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. പച്ച നിറത്തിൽ ഉള്ള വസ്ത്രം ബുധനാഴ്ച ധരിക്കാവുന്നതാണ്. മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രം വ്യാഴാഴ്ച ധരിച്ചു നോക്കൂ സാമ്പത്തികമായി ഉയർച്ച ഉണ്ടാകുന്നത് കാണാം. ഗുരു ആണ് വ്യാഴത്തിന്റെ അധിപൻ. വെള്ളിയാഴ്ച ശുക്രനെ പ്രീതിപ്പെടുത്താം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവാൻ ചുവപ്പു വെള്ള പിങ്ക് നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാം. ശാസ്താവാണ് ശനിയുടെ അധിപൻ. ശനിയാഴ്ച ദിനങ്ങളിൽ കറുപ്പ് അല്ലെങ്കിൽ നീല നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ആണ് നല്ലത്.

You might also like