ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ നിരത്തി ധോണി..!!

29

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ് ഇന്ത്യൻ ടീമിന് ഒട്ടും ശുഭകരമായ വാർത്ത അല്ല നൽകിയത്. അഞ്ച് കളികൾ അടങ്ങിയ പരമ്പരയിൽ നാലിലും തോറ്റു, ഒന്നിൽ ജയിച്ചത് മാത്രമാണ് കൊഹ്‌ലി ടീമിന് ആശ്വാസം നൽകുന്നത്. ഇന്ത്യൻ ബോളിങ് നിര മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും കോഹ്ലി ഒഴികെ മറ്റാർക്കും ബാറ്റിങ്ങിൽ ശോഭിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഇതുതന്നെ ആയിരുന്നു ദയനീയ പരാജയത്തിന്റെ കാരണവും. ഇന്ത്യയുടെ തോൽവിയുടെ ആഘാതത്തിൽ അതിന്റെ കാരണങ്ങൾ പറയുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എം എസ് ധോണി.

ടെസ്റ്റിൽ ലോക റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യക്ക്, ഇംഗ്ലണ്ട് പര്യടനത്തിന് മുന്നേ വേണ്ടത്ര പരിശീലനം ലഭിക്കാതെ ഇരുന്നത്, അവിടുത്തെ സാഹചര്യങ്ങളുമായി ടീമിന് പൊരുത്തപ്പെടാൻ കഴിയാത്തതുമാണ് പരാജയത്തിന് പ്രധാന കാരണമായി ധോണി പറയുന്നു.