പെൺകരുത്ത്; മിതാലി രാജിന് മുന്നിൽ കീഴടങ്ങി കോലിയും രോഹിത്തും..!!

50

വെടിക്കെട്ട് കളിക്കാർ ഒത്തിരിയുള്ള ഇന്ത്യൻ ട്വന്റി – 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആണെന്ന് ഉള്ള ചോദ്യം ഉയർന്നാൽ രോഹിത്തും കോഹ്ലിയെല്ലാം തലയിൽ മുണ്ട് ഇടേണ്ടി വരും ഇനി. ഇന്ത്യൻ സൂപ്പർ സ്റ്റാറുകളായ പുരുഷ ക്രിക്കറ്റ് താരങ്ങളെ കീഴടക്കി മുന്നേറുകയാണ് വനിതാ താരം മിതാലി രാജ്. 20 – 20 വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അർധ ശതകം നേടിയതോടെ മിതാലി ഒന്നാം സ്ഥാനത്തുള്ള രോഹിത്തിനെ പിന്തള്ളിയത്.

84 കളികളിൽ നിന്നും പതിനാറ് അർധ സെഞ്ചുറി അടക്കം 2232 റൺസ് ആണ് മിതാലി രാജിന് ഉള്ളത്, 97* ആണ് ഉയർന്ന സ്‌കോർ.

രോഹിത് ശർമയ്ക്ക് 87 കളികളിൽ നിന്നും 2207 റൺസ് ആണ് ഉള്ളത്, 4 സെഞ്ചുറിയും 15 അർധ സെഞ്ചുറിയും ഉള്ള രോഹിതിന്റെ ഉയർന്ന വ്യക്തിഗത സ്കോർ 118 ആണ്.

വിരാട് കോലി 62 കളികളിൽ നിന്നും 2102റൺസ് ആണ് നേടിയത്, 18 അർധ സെഞ്ച്വറി ഉള്ള കോലിയുടെ ഉയർന്ന സ്കോർ 90* ആണ്.