തൃപ്തി ദേശായി ശനിയാഴ്ച ശബരിമല ചവിട്ടാൻ എത്തും; വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യത..!!

30

കൊച്ചി: ശബരിമലയിൽ സെപ്റ്റംബർ 28ന് വന്ന സുപ്രീംകോടതി വിധിയിൽ മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തിൽ തൃപ്തി ദേശായി ഈ ശനിയാഴ്ച ശബരിമല സന്ദർശിക്കാൻ എത്തും. തൃപ്തി ദേശായി തനിച്ചല്ല അയ്യപ്പ ദർശനത്തിന് എത്തുന്നത്, കൂടെ ആറു യുവതികൾക്ക് ഓപ്പമായിരിക്കും താൻ എത്തുന്നത് എന്നും തങ്ങൾക്ക് ആവശ്യമായ സുരക്ഷാ നൽകണം എന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ തൃപ്തി ആവശ്യപ്പെട്ടു.

ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത ഹർജികൾ തുറന്ന കോടതിയിലേക്ക് വാദം കേൾക്കുന്നതിനായി ജനുവരി 22ലേക്ക് മാറ്റിവെച്ചതോടെ, സ്ത്രീ പ്രവേശന വിധിയിൽ മാറ്റം ഇല്ലെന്നും ആവശ്യമായ മുൻകരുതൽ സർക്കാർ എടുക്കും എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു, സുപ്രീംകോടതി കോടതിയുടെ പ്രായഭേദമന്യേ യുവതി പ്രവേശന വന്നതിന് പിന്നാലെ അത് സ്വാഗതം ചെയ്യുകയും ദർശനം നടത്തും എന്നും തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു എന്നാൽ എന്ന് വരും എന്നുള്ള കാര്യത്തിൽ കൂടതൽ വ്യക്തത നൽകിയിരുന്നില്ല, ഇപ്പോൾ തൃപ്തി ദേശായി ശനിയാഴ്ച ദർശനത്തിന് എത്തുമ്പോൾ സന്നിധാനത്ത് ഏത് രീതിയിൽ സുരക്ഷാ നൽകും എന്നും ഏത് രീതിയിൽ ആയിരിക്കും പ്രതിക്ഷേധക്കാർ നേരിടുന്നത് എന്നും ഉള്ള കാര്യങ്ങൾ അവ്യക്തമാണ്.

You might also like