ഇന്ത്യക്ക് മുന്നിൽ വീണ്ടും തലകുനിച്ചു പാകിസ്ഥാൻ; അഭിമാന മത്സരത്തിൽ ഇന്ത്യക്ക് ഉജ്വല വിജയം..!!

34

ഇംഗ്ലഡിൽ നടക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയതും ഏറ്റവും ആവേശം നിറഞ്ഞതുമായ പോരാട്ടത്തിൽ പാകിസ്താനെ അടിച്ചു പരത്തി എറിഞ്ഞു വീഴ്ത്തി ഉജ്വല വിജയം നേടി ഇന്ത്യ.

ഇതുവരെ പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഒരു ലോകകപ്പിലും ജയം നേടിയിട്ടില്ല, 89 റൺസിനാണ് ഇന്ത്യ വിജയം നേടിയത്.

കളി തുടങ്ങി രണ്ട് വട്ടം മഴ എത്തിയപ്പോൾ ഡെത് വാർത്ത് ലൂയിസ് നിയമ പ്രകാരം വിജയം 40 ഓവറിൽ 302 ആയി നിശ്ചയിക്കുക ആയിരുന്നു, നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 57 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസാണ് അസമിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഫഖർ സമാനൊപ്പം അസം കൂട്ടിച്ചേർത്ത 104 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ്.

40 ഓവറിൽ പാകിസ്ഥാൻ നേടിയത് 212 റൺസ് മാത്രം ആയിരുന്നു, 6 വിക്കറ്റുകൾ ആണ് പാകിസ്ഥാന് നഷ്ടമായത്. വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു, പേസ് ബോളിംഗിന് പിന്തുണ ലഭിക്കുന്ന ഈ തീരുമാനം എങ്കിൽ കൂടിയും ഇന്ത്യൻ ബാറ്സ്മാന്മാർ നില ഉറപ്പിച്ചതോടെ പാക് ബോളിങ് നിര തകരുക ആയിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ 113 ബോളിൽ നിന്നുമാണ് 140 റൺസ് നേടിയത്. വിരാട് കൊഹ്‌ലി 77 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 57 റൺസ് നേടി. നാല് കളികൾ പിന്നിടുന്ന ഇന്ത്യ ഈ ലോകകപ്പിൽ 3 മൂന്ന് മത്സരത്തിൽ വിജയിക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ആയിരുന്നു.

You might also like