തൃശ്ശൂരിൽ 11വയസുള്ള പെൺകുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത..!!

63

തൃശ്ശൂർ തളിക്കുളം സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന ലതികയെ വാടക വീടിന് പുറത്തുള്ള കുളി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന വീട്ടിൽ സഹോദരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

ടിവി കണ്ടു കൊണ്ടു ഇരിക്കുമ്പോൾ വീടിന് വെളിയിലേക്ക് പോയ ലതികയെ കാണാതെ ആകുകയും തുടർന്നുള്ള അന്വേഷണത്തിൽ ആണ് കുളിമുറിയുടെ വാതിലിലെ ചരടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കുളിമുറിയുടെ വാതിലിൽ കുറിങ്ങിയ ചരടിൽ കുരുങ്ങി മുട്ട് കുത്തിയ നിലയിൽ ആയിരുന്നു മൃതദേഹം, വീടിന് അകത്തു ഉണ്ടായിരുന്നു കത്രിക കുളിമുറിയിൽ നിന്നും കണ്ടെത്തി.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി, കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഒന്നും തന്നെ ഇല്ല. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ മരണ കാരണം അറിയാൻ കഴിയൂ, തൂങ്ങി മരണത്തിന്റെ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

You might also like