അവസാനം കാത്തിരിപ്പ് അവസാനിക്കുന്നു, ലുസിഫറിന്റെ വമ്പൻ പ്രഖ്യാപനം നാളെ..!!

59

ആരാധകർ ഏറെ കാത്തിരുന്ന ആ നിമിഷത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകളുടെ വ്യത്യാസം മാത്രം.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ചിത്രത്തിന്റെ വമ്പൻ പ്രഖ്യാപനം നാളെ എത്തും എന്നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്റെ ഔദ്യോഗിക പേജിൽ കൂടി അറിയിച്ചത്.

മലയാള സിനിമയിൽ ആദ്യ 200 ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്ന സൂചനകൾ നൽകിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ അടുത്ത സിനിമയായി ലൂസിഫർ 2 പ്രഖ്യാപിക്കും. കൊച്ചിലെ മോഹൻലാലിന്റെ വീട്ടിൽ വെച്ചായിരിക്കും പ്രസ് മീറ്റ് എന്നും അറിയുന്നു. 2021 ഓടെ ആയിരിക്കും രണ്ടാം ഭാഗം എത്തുക. മോഹൻലാൽ ഇപ്പോൾ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. ശേഷം സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ ജോയിൻ ചെയ്യും. തുടർന്നായിരിക്കും മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം ബറോസ് തുടങ്ങുക. ഇതിന് ശേഷം മാത്രമായിരിക്കും ലൂസിഫറിന്റെ അടുത്ത ഭാഗം ഉണ്ടാകുക എന്നും അറിയുന്നു.

You might also like