നെഞ്ചും വിരിച്ച് ധോണി മുന്നിൽ നിന്നു; ഇന്ത്യക്ക് ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം..!!

18

ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പരയിലും ചരിത്ര നേട്ടം, പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ്സ്‌ നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മുന്നിൽ ഓസ്‌ട്രേലിയ തകർന്നു തരിപ്പണം ആകുന്ന കാഴ്ചയാണ് ആദ്യം കണ്ടത്, യുസ്വേന്ദ്ര ചാഹലിന്റെ മാസ്മരിക പ്രകടനം, 42 റൺസ് വഴങ്ങി 6 വിക്കറ്റുകൾ ആണ് ചഹാൻ വീഴ്ത്തിയത്.

230 ഓസ്‌ട്രേലിയയെ ചുരുട്ടി കെട്ടിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ, കൂൾ ധോണിയുടെ ബാറ്റിംഗ് പ്രകടനം തന്നെയാണ് വിജയത്തിലേക്ക് നയിച്ചത്, മഹേന്ദ്ര സിങ് ധോണിയുടെ 87 റണ്‍സ് ഇന്നിങ്സും കേദാര്‍ ജാദവിന്റെ 61 റണ്‍സ് ഇന്നിങ്‌സിന്റെയും മികവില്‍ ഇന്ത്യ കംഗാരുക്കളെ 7 വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ, മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി.

You might also like