സർക്കാർ വാദം വീണ്ടും പൊളിയുന്നു; മല ചവിട്ടിയ യുവതികളിൽ പലരും 50 വയസ്സ് കഴിഞ്ഞവർ..!!

55

51 യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ കല്ലുകടി ആയിരിക്കുന്നത്.

സര്‍ക്കാര്‍ 50 വയസില്‍ താഴെയെന്നു ലിസ്റ്റില്‍ രേഖപ്പെടുത്തിയ ആന്ധ്രാ സ്വദേശിനി പദ്മാവതിക്ക് 55 വയസ് ഉണ്ടെന്ന് ഇവര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചു. 48 വയസ്സ് എന്നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് നല്കിയിരിക്കുന്നത്, ഷീല എന്ന മറ്റൊരു ആന്ധ്രാ സ്വദേശിനി ‘യുവതി’യും അവരുടെ വയസ് 53 വയസാനെന്നും മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ക്ക് 48 വയസ് എന്നായിരുന്നു സര്‍ക്കാര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയത്. കൂടുതൽ ആളുടെ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരുമ്പോൾ, ഇവരൊക്കെ യുവതികൾ ആണോ എന്ന് സംശയമാണ് ഇപ്പോൾ നിലവിൽ ഉള്ളത്, അതുപോലെ സുപ്രീംകോടതിയെ തെറ്റിദ്ധാരണാജനമായ റിപ്പോർട്ട് നൽകിയതിന് സർക്കാർ മറുപടി നൽകേണ്ടി വരും.

You might also like