ആണുങ്ങൾ എല്ലാം സിംഹങ്ങൾ ആയിരിക്കുന്നത് കല്യാണം വരെ മാത്രമെന്ന് ധോണി..!!

57

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരൻ ആണ് ധോണി. വിക്കറ്റിന് പിന്നിൽ ധോണിയോളം സൂഷ്മതയുള്ള മറ്റൊരു താരം ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. കുടുംബ ജീവിതത്തെ കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധോണി ഇപ്പോൾ,

എന്റെ വീട്ടിൽ ഭാര്യ സാക്ഷിയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. സാക്ഷി സന്തോഷം ആയിരിക്കുമ്പോൾ മാത്രമേ എനിക്കും സന്തോഷം ഉള്ളൂ, വിവാഹം കഴിയുന്നത് വരെ ആണുങ്ങൾ സിംഹത്തെ പോലെ ആയിരിക്കും. ഞാൻ ഒരു മാതൃക ഭർത്താവ് ആണ്.

എല്ലാ കാര്യങ്ങളും ഞാൻ അവളെ ഏല്പിച്ചിരിക്കുകയാണ്. സാക്ഷി പറയുന്ന കാര്യങ്ങൾ എല്ലാം സമ്മതം മൂളുന്നതോടെ അവളും സന്തോഷം ആകും. – ധോണി ചെന്നൈയിൽ നടന്ന ചടങ്ങിൽ പറഞ്ഞത് ഇങ്ങനെ.