ഷെയ്ന് കുരുക്കിട്ട് നിർമാതാക്കളുടെ സംഘടന; വെയിലും ഖുർബാനിയും നിർമാതാക്കൾ ഉപേക്ഷിച്ചു..!!

21

ഷെയ്ൻ നിഗവുമായി കുറച്ചു ദിവസങ്ങൾ ആയി നടക്കുന്ന വിവാദങ്ങൾക്ക് പുതിയ മാനങ്ങൾ തീർത്ത് നിർമ്മാതാക്കളുടെ സംഘടന. ജോബി ജോർജ്ജ് നിർമ്മിക്കുന്ന വെയിലും മഹാ സുബൈർ നിർമ്മിക്കുന്ന ഖുർബാനിയും ഉപേക്ഷിക്കാൻ ഇരു നിർമാതാക്കളും തീരുമാനിച്ചു.

അതിനൊപ്പം തന്നെ ഇരു ചിത്രങ്ങളുടെയും നഷ്ട പരിഹാരമായി 6 കോടി ഷെയ്ൻ നൽകണമെന്നും ആ തുക നൽകിയതിന് ശേഷം മാത്രമേ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാവൂ എന്നും ആണ് സംഘടന തീരുമാനം എടുത്തിരിക്കുന്നത്.

നടി നടന്മാരുടെ സംഘടനയുടെ പൂർണ്ണ പിന്തുണയോടെ ആണ് ഈ തീരുമാനം എന്നും ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് മനസ്സ് ഉണ്ടെങ്കിൽ വിവേക ബുദ്ധി ഉപയോഗിച്ച് ചെയ്യാൻ ആണ് ഇവർ പറയുന്നത്.