ശ്രീശാന്തിന് ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കാം; വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ..!!

34

മലയാളിയും വലംകയ്യൻ ഫാസ്റ്റ് ബൗളറുമായ ശ്രീശാന്തിന് ഐപിൽ കോഴ വിവാദത്തിൽ അകപ്പെട്ട് ലഭിച്ച ആജീവനാന്ത വിളക്കിൽ നിന്നും മോചനം. 2013 മെയ് 16 ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ഇദ്ദേഹത്തെ ആജീവനാന്ത വിലക്ക് നൽകിയത്.

36 വയസുകൾ പിന്നിടുന്ന ശ്രീശാന്തിന് ഇനി ക്രിക്കറ്റ് ജീവിതം ഉണ്ടാകുമോ എന്നുള്ളത് സംശയകരം ആണെങ്കിൽ കൂടിയും ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ചതോടെയാണ് 2020 സെപ്റ്റംബറിൽ വിലക്ക് അവസാനിക്കുന്നത്. ഇതോടെ ഐപിൽ അടക്കമുള്ള മേഖലയിൽ വീണ്ടും കളിക്കാൻ ഉള്ള അവസരം ആണ് ശ്രീശാന്തിന് മുന്നിൽ തെളിയുന്നത്.