വഫയുടെ കുമ്പരാസം പൊളിയുന്നു; നിരവധി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവ് വിവാഹ മോചന ഹർജി നൽകി..!!

52

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്തായ വഫ, ബഷീറിനെ അപകടപ്പെടുത്തിയ ശേഷം സ്വകാര്യ ചാനലിൽ താൻ നിരപരാധി ആണെന്ന് ഉള്ള തരത്തിൽ അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നത് താൻ ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാണ് ജീവിക്കുന്നത് എന്നും മകൾക്ക് വേണ്ടിയാണ് തന്റെ ബാക്കിയുള്ള തിരക്കുകൾ മുഴുവൻ ഒഴുവാക്കിയത് എന്നൊക്കെയാണ്. എന്നാൽ വഫ അക്കമിട്ട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് വഫയെ ഇപ്പോൾ തിരിഞ്ഞു കുത്തുന്നത്.

വഫയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുകയാണ് പ്രവാസി മലയാളിയായ ഫിറോസ്. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെല്ലൂർകോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

പരപുരുഷ ബന്ധം, തന്റെ വാക്കുകൾ മുഖവിലക്ക് എടുക്കാതെ തന്നോട് ആലോചിക്കാതെയും കുടുംബ കാര്യങ്ങളിൽ തീരുമാനം എടുക്കൽ, ഇസ്ലാമിക ബന്ധമില്ലാത്ത ജീവിത രീതി, തന്റെ പണം കൊടുത്ത് വാങ്ങിയ കാർ സ്വന്തം പേരിൽ ആക്കുകയും രഹസ്യ യാത്രകൾ നടത്തുകയും കൂടാതെ അനുമതി ഇല്ലാതെ സ്വന്തം തീരുമാനത്തിൽ നടത്തിയ വിദേശ യാത്രകൾ എന്നിവയൊക്കെയാണ് വിവാഹ മോചന കാരണമായി പറയുന്നത്.

അതോടൊപ്പം വഴിവിട്ട ജീവിത രീതി ചോദ്യം ചെയിത തന്നോട് തനിക്ക് ഉന്നതരുമായി ബന്ധം ഉണ്ടെന്നും കൂടുതൽ കാര്യങ്ങളിൽ ഇടപെട്ടാൽ അതിന് തക്കതായ പാഠം പഠിപ്പിക്കും എന്നും വഫ പറഞ്ഞിരുന്നു എന്ന് ഫിറോസ് പറയുന്നു.