ശബരിമലയിലേക്കുള്ള കാൽ നടയാത്രക്കും പാസ്സ് വേണം; കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ്..!!

57

യുവതീ പ്രവേശനം നിയമം വന്നിട്ടും ശബരിമല ദർശനത്തിന് ഒട്ടേറെ സ്ത്രീകൾ എത്തിയിട്ടും അവരെ ആരെയും ഇതുവരെയും സർക്കാരിനോ കേരള പൊലീസിനോ സന്നിധാനത്ത് എത്തിക്കാൻ സാധിച്ചട്ടില്ല. ആട്ട വിളക്ക് സമയത്തു അടക്കം ദർശനത്തിന് എത്തിയ യുവതികൾക്ക് വേണ്ടത്ര സംരക്ഷണം നൽകാൻ പോലും പൊലീസിന് കഴിയാതെ വന്ന സാഹചര്യങ്ങൾ ഉണ്ടായി. തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞപ്പോഴും തുടര്‍ന്ന് പ്രതിഷേധക്കാര്‍ തന്നെ വഴിയൊരുക്കിയപ്പോഴും ആര്‍.എസ്.എസ് നേതാവ് പൊലീസ് മൈക്കിലൂടെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചപ്പോഴുമെല്ലാം എസ്.പി അടക്കമുള്ളവര്‍ ഓടിയൊളിച്ചത് നാണക്കേടായെന്നും വിലയിരുത്തുന്നു. മണ്ഡലകാലത്ത് ഇതിന്റെ പത്ത് ഇരട്ടിയിലേറെ തീർഥാടകരും അക്രമം ലക്ഷ്യമിട്ട് പ്രതിഷേധക്കാരുമെത്തും. അപ്പോള്‍ ഇതേ പൊലീസ് വിന്യാസവും സുരക്ഷാപദ്ധതിയും ഏര്‍പ്പെടുത്തിയാല്‍ വിജയിക്കില്ലെന്ന് പൊലീസ് നേതൃത്വം വിലയിരുത്തി.

പതിനായ്യായിരത്തിൽ കൂടുതൽ പൊലീസുമാരെ ശബരിമലയിൽ വിന്യാസിക്കാൻ ആണ് പോലീസ് പ്ലാൻ ചെയ്യുന്നത്. ഐ ജി റാങ്കിൽ ഉള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സഭരിമലയിലേക്ക് എത്തും കൂടാതെ അന്യ സംസ്ഥാനത്തു നിന്നും ആയുധധാരികളായ പോലീസ് സേനകളും എത്തും.

തുലമാസ പൂജക്കും ചിത്തിരാട്ട പൂജക്കും കൂടുതൽ ഭക്തർ എത്തിയില്ല എങ്കിലും മണ്ഡലകാലം ആരംഭിക്കുന്നതോടെ വലിയ ഭക്ത ജന കൂട്ടം തന്നെ കാനന പാത വഴിയും അല്ലാതെയും സന്നിധാനത്തേക്ക് എത്തുക, അതിൽ പ്രകാരം ശബരിമലയിൽ എത്തുമ്പോൾ വേണ്ടത്ര തിരിച്ചറിയൽ രേഖകൾ കരുതണം എന്നാണ് അറിയുന്നത്. കൂടാതെ എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് തയാറാക്കിയ പാസ്നല്‍കും. ഇതുധരിച്ചുവേണം കാനനപാതയിലൂടെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ക്കാവശ്യമായ നടപടികള്‍ പൊലീസ് ആരംഭിച്ചു.

ശക്തമായ പോലീസ് നടപടിയിലൂടെ മണ്ഡല കാലത്ത് യുവതി പ്രവേശനം നടപ്പാക്കാൻ തന്നെയാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.