21ആം നൂറ്റാണ്ടിൽ തിരമലകൾക്കിടയിൽ മാത്രല്ല, ട്രെയിനിലും തീപ്പൊരി ആക്ഷൻ..!!

28

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണയത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം പ്രണവിന്റെയും അരുൺ ഗോപിയുടെയും രണ്ടാം ചിത്രമാണ്. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം, അതോടപ്പം രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം.

പാർക്കർ രംഗങ്ങൾ കൊണ്ട് പ്രേക്ഷർക്ക് ആക്ഷൻ രംഗങ്ങളിലെ തന്റെ മാസ്മരിക കഴിവ് ആദി എന്ന ചിത്രത്തിലൂടെ തെളിയിച്ച നടനാണ് പ്രണവ് മോഹൻലാൽ. രാമലീല എന്ന ആദ്യ ചിത്രത്തിൽ ഒരു ആക്ഷൻ സീനുകൾ പോലും ഇല്ലാതിരുന്നിട്ടും അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ആക്ഷൻ സീനുകൾ കൊണ്ട് ആരാധകർക്ക് ആഘോഷമാക്കുന്ന രീതിയിൽ ആണ് അരുൺ ഗോപിയുടെ രണ്ടാം ചിത്രം എത്തുന്നത്.

പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തിരമാലകൾക്കിടയിൽ ഉള്ള ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഹൈലൈറ്റ്, എന്നാൽ അതിനൊപ്പം ട്രെയിനിൽ ഉള്ള തീപ്പൊരി ആക്ഷൻ രംഗങ്ങളും ഉണ്ടാകും. ബാലിയിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരണം നടത്തിയത്.

You might also like