കാതൽ സന്ധ്യയും കുഞ്ഞും വൈറൽ ആകുന്ന ഫോട്ടോസ് കാണാം..!!

68

സന്ധ്യ എന്നു പറഞ്ഞാൽ ആരും അറിയില്ല എങ്കിലും കാതൽ സന്ധ്യ എന്ന നടിയെ ആരും അങ്ങനെ മറക്കാൻ വഴിയില്ല. മലയാളത്തിൽ സൈക്കിൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുയുള്ള സന്ധ്യ, കന്നഡ, തമിഴ് സിനിമയിൽ ഒരു കാലത്ത് നിറ സാന്നിദ്ധ്യം ആയിരുന്നു.

2004ൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ സന്ധ്യ, ആ ചിത്രത്തിൽ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരവും നേടിയിരുന്നു. കൂടാതെ, ഫിലിം ഫെയർ അവാർഡും നേടി.

2015 ഡിസംബർ 6ന് ചെന്നൈയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ വെങ്കിട് ചന്ദ്രശേഖറിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തിൽ നിന്നും വിട പറയുക ആയിരുന്നു.

എന്നാൽ, ഇപ്പോൾ മകൾക്ക് ഒപ്പം ഉള്ള ജീവിതത്തിൽ താൻ ഏറെ സന്തുഷ്ടയാണ് എന്നാണ് കാതൽ സന്ധ്യ പറയുന്നത്. വമ്പൻ ആഘോഷമായി നടത്താൻ ഇരുന്ന സന്ധ്യയുടെ വിവാഹം ചെന്നൈയിൽ പ്രളയം ഉണ്ടായത് കൊണ്ട് ഗുരുവായൂർ വെച്ച് ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു.

You might also like