ആരും ഒന്ന് കാണാൻ കൊതിച്ചുപോകും; ഹർഷയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

64

മോഡൽ എന്ന് മലയാളത്തിൽ ട്രെൻഡ് നിൽക്കുന്ന ഒരു ഫീൽഡ് ആണെന്ന് വേണം പറയാൻ. ഒട്ടേറെ ആളുകൾ ആണ് ദിനംപ്രതി മോഡൽ രംഗത്തേക്ക് വരുന്നത്. ഇൻസ്റ്റാഗ്രാമിൽ മോഡലുകളെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത കാലമായി മാറിക്കഴിഞ്ഞു. ചിലർ സമയം കളയാൻ ഒരു വഴി ആയി കാണുമ്പോൾ മറ്റു ചിലർ നാലാൾ അറിയാനുള്ള ഒരു മേഖല ആയി ആണ് മോഡലിംഗിനെ കാണുന്നത്.

ഒരുകാലത്തിൽ സൈസ് സീറോ സുന്ദരികൾക്കും വെളുപ്പാണ് മോഡലിംഗിന്റെ അവസാന വാക്ക് എന്ന് കരുതിയവർക്ക് മുന്നിലേക്ക് ആണ് കാലം മാറിയതിന് അനുസരിച്ച് അതൊന്നുമല്ല ലോകം എന്നും ഇന്ത്യൻ സൗന്ദര്യം സൈസ് സീറോ സുന്ദരികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല എന്ന് തെളിയിക്കുകയാണ് ഇന്നത്തെ മലയാളി മോഡലുകൾ.

harsha daz

അവിടെ നിറത്തിനും ശരീര വലിപ്പത്തിനും വലിയ സ്ഥാനമില്ല. മലയാളി മനസുകളിൽ പുത്തൻ അനുഭൂതികൾ നൽകുന്ന ഒരു കൊല്ലംകാരി മോഡൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. ഇന്ന് പ്ലസ് സൈസ് മോഡലുകളെ ഒരു വലിയ വിഭാഗം തന്നെ ഉണ്ട്. അത്തരത്തിൽ ഒരാളാണ് ഹർഷ ദാസ്. വെറും മോഡൽ മാത്രമല്ല ഹർഷ. ആള് നിയമവിദ്യാർത്ഥി ആണ്.

അഭിഭാഷക ആകാൻ ആഗ്രഹിക്കുന്ന ഹർഷയുടെ മോഹം മികച്ചൊരു മോഡൽ ആകുക എന്നുള്ളത് തന്നെ. എന്നാൽ പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്തു കൊണ്ടാണ് ഹർഷ തന്റെ പാഷനായ മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു തുടങ്ങിയത്. ഫാഷൻ ഷോകളിലും ഫോട്ടോഷൂട്ടിൽ എത്തുന്ന മോഡലുകൾക്കും അതുപോലെ വിവാഹത്തിനും ഒക്കെ മേക്കപ്പ് ചെയ്തു കൊണ്ട് ആയിരുന്നു മോഡലിംഗ് രംഗത്തേക്ക് ഹർഷ എത്തുന്നത്.

harsha daz

കഴിഞ്ഞ ലോക്ക് ഡൌൺ സമയത്താണ് ഹർഷ തന്നിൽ തന്നെ പുത്തൻ മേക്കപ്പ് പരീക്ഷണങ്ങൾ നടത്തിയത്. അതോടുകൂടിയാണ് ഹർഷയിലെ മോഡലിനെ ആദ്യം തിരിച്ചറിഞ്ഞത് പ്രിയസുഹൃത്ത് അനൂപ് ആയിരുന്നു. തുടർന്ന് കൂട്ടുക്കാർ നൽകിയ മനോധൈര്യം തന്നെയാണ് തന്റെ നിറത്തിന്റെ അപമാനങ്ങൾ മറനീക്കി ഹർഷ എന്ന മോഡലിനെ പുറത്തു കൊണ്ടുവന്നത്.

ആഷിലി ഗ്രഹാം എന്ന സൈസ് പ്ലസ് മോഡലിനോടുള്ള ആരാധന ആയിരുന്നു ഹർഷക്ക് ഏറ്റവും കൂടുതൽ പ്രചോദനം ആയതും. ഹെയർ സ്റ്റൈലിസ്റ്റ് ആയും മേക്കപ്പ് ആർട്ടിസ്റ്റ് ആയും കഴിവ് തെളിയിച്ചിട്ടുള്ള ഹർഷ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായകയായി എത്തിയ പ്രാചി തെഹ്‌ലാനും വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്. മോഡലിങ്ങിൽ തന്റേതായ ഇടം നേടുന്ന ആളായി മാറിക്കഴിഞ്ഞു ഹർഷ ദാസ്.

harsha daz

മിഥുൻ എടുത്ത ഹർഷയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സാരിയിൽ അതീവ സുന്ദരിയായ താരമാണ് ഹർഷ. പ്രേക്ഷകർക്ക് എന്നും മനം കവരുന്ന ചിത്രങ്ങൾ നല്കുന്നയാൾ ആണ് ഹർഷ. ഇത്തവണയും ആരാധകരെ നിരാശരാക്കാതെയാണ് ഹർഷയുടെ വരവ്.