മലയാള സിനിമയിലേക്ക് തിരിഞ്ഞു നോക്കാത്തത് ആ നടനോടുള്ള വാശികൊണ്ടോ; അവർക്ക് സന്തോഷിക്കാൻ ആ ചെറിയ കാര്യങ്ങൾ ചെയ്താൽ മതിയെന്നും താരം; നയൻ‌താര ഒരിക്കൽ പറഞ്ഞത് ഇങ്ങനെ..!!

4,846

അഭിനയ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന താരമാണ് നയൻ‌താര. മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി ആണ് നയൻ‌താര നായിക ആയി എത്തിയത് എങ്കിൽ മലയാളത്തിൽ ചുരുക്കം ചില ചിത്ത്രങ്ങൾ ചെയ്ത ശേഷം താരം തമിഴകത്തേക്ക് ചെക്കറുക ആയിരുന്നു.

അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴിൽ എത്തിയ താരം ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ആണ് ചെയ്തിരുന്നത് എങ്കിൽ പിൽക്കാലത്തിൽ തെന്നിന്ത്യൻ സിനിമ ലോകം പിടിച്ചടക്കുന്ന രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ആണ് ചെയ്തിരുന്നത്. അഭിനയ ലോകത്തിന്റെ കൊടുമുടികൾ കീഴടക്കുന്നതിനിടയിലും വിവാദങ്ങൾ കൊണ്ടും നയൻസ് എന്ന താരം തിളങ്ങി നിന്ന് എന്ന് വേണം എങ്കിൽ പറയാം.

nayanthara

ഏഴ് വര്ഷം നീണ്ട് നിന്ന പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു തമിഴ് സംവിധയകൻ വിഘ്‌നേശ് ശിവനെ നയൻ‌താര വിവാഹം കഴിക്കുന്നത്. ഏതൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയാൽ കൂടിയും അതിനൊക്കെ താരം ആ കാലഘട്ടത്തിൽ തന്നെ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് മലയാളത്തിലെ പ്രമുഖ മാധ്യമം വനിതക്ക് നൽകിയ അഭിമുഖത്തിൽ ചില വിവാദങ്ങൾക്ക് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് ചെയ്യാൻ കഴിയാത്തതായി ഉള്ളത്. ആരെയും നമുക്ക് നേരിടാൻ കഴിയുന്നതേ ഉള്ളൂ എന്ന് ആയിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്ന നയൻതാരയെ പുറത്താക്കി എന്നുള്ളത് അന്നത്തെ സെൻസേഷണൽ വാർത്ത ആയിരുന്നു. കളി കാണാൻ എത്തിയില്ല എന്നുള്ളത് ആയിരുന്നു കാരണം.

nayanthara

എന്നാൽ അന്ന് ആ വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും നയൻതാരയ്ക്ക് പറയാനുള്ളത് ആരും കേട്ടില്ല എന്നുള്ളത് ആയിരുന്നു യഥാർത്ഥ സത്യം. കുസേലൻ എന്ന ചിത്രത്തിന്റെ സെറ്റിൽ അമിതമായ ചൂട് കാരണം തല കറങ്ങി വീണ നയന്താരയോട് റസ്റ്റ് എടുക്കാൻ ആയിരുന്നു ഡോക്ടർ നിർദ്ദേശം നൽകിയത്. അതുകൊണ്ട് ആയിരുന്നു കളിയുടെ സമയത്തിൽ നയന്താരക്ക് എത്താൻ കഴിയാതെ പോയത്. ആ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെ ആയിരുന്നു അത്.

എന്നാൽ തന്നോട് എന്താണെന്ന് ഉള്ള വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയപ്പോൾ നയൻ‌താര അന്ന് ഏറെ വിഷമിച്ചിരുന്നു. താൻ ഏറെ ഇഷ്ടപ്പെടുന്ന ഗെയിം ആയിരുന്നു ക്രിക്കറ്റ്. തന്നോട് ഒരു സമവായ ചർച്ച പോലും അവർ നടത്തിയില്ല എന്ന് നയൻ‌താര പറയുന്നു. മലയാളത്തിൽ നിന്നും തമിഴകത്തേക്ക് എത്തി അവിടെ ചുവടുറപ്പിച്ചതിന് ശേഷം മലയാള സിനിമയെ മറന്നപോലെ ആയിരുന്നു നയൻ‌താര.

nayanthara

മലയാളത്തിൽ നിന്നും അന്ന് തമിഴിലേക്ക് ചേക്കേറുമ്പോഴും ചില വിവാദങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു. മലയാളത്തിൽ ആരോടെങ്കിലും വഴി ഉള്ളത് കൊണ്ടാണോ വരാത്തത് എന്നുള്ള ചോദ്യത്തിനും നയൻതാരയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. തനിക്ക് വാശി ഉള്ളത് തന്റെ ജീവിതത്തോട് മാത്രം ആയിരുന്നു എന്നും അതാണ് തന്നെ വിജയിക്കാൻ പ്രേരിപ്പിക്കുന്നതും എന്നും ആയിരുന്നു താരം മറുപടി നൽകിയത്.

തന്റെ എല്ലാ ചിത്രങ്ങളും തുടങ്ങുന്നതിനെ മുന്നേ സത്യൻ അന്തികാടിനെ വിളിക്കാറുണ്ട്. അദ്ദേഹം ആണ് തന്റെ ഗുരുനാഥൻ. ഓണത്തിനും വിഷുവിനും വിളിക്കും. അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന വളരെ ചെറിയ കാര്യങ്ങൾ ആയിരുന്നു അതൊക്കെ. സത്യൻ അന്തിക്കാട് ആയിരുന്നു നയൻതാരയെ അഭിനയ ലോകത്തിലേക്ക് മനസിനക്കരയിൽ കൂടി കൊണ്ട് വരുന്നത്. വന്ന വഴികൾ മറക്കാത്തത് കൊണ്ട് തന്നെ ആയിരിക്കും നയൻ‌താര ഇന്നും സിനിമയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നത്.