പ്രണയം പൂവണിഞ്ഞു, ആര്യയും സായ്‌യേഷയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..!!

29

തെന്നിന്ത്യൻ സൂപ്പർ നടൻ ആര്യയും തമിഴ് നടി സായ്‌യേഷയും തമ്മിൽ വിവാഹിതർ ആയി. ഇരുവരും ഒന്നിച്ചഭിയിച്ച ഗജനികാന്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. തുടർന്ന് മോഹൻലാൽ സൂര്യ കൊമ്പിനേഷനിൽ ഒന്നിക്കുന്ന കാപ്പാനിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ സായ്‌യേഷ ജയം രവി നായകനായി എത്തിയ വനമകൻ എന്ന ചിത്രത്തിൽ കൂടിയാണ് തമിഴ് സിനിമയിൽ എത്തുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ എത്തിയതും അനുഗ്രഹം വാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഭാവി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തിയിരുന്നു ആര്യ, എന്നാൽ വിജയയി ആയ പെണ്കുട്ടിയെ വിവാഹം കഴിക്കുന്നതിൽ നിന്നും ആര്യ പിന്മാറുകയായിരുന്നു. തുടർന്നാണ് സായ്‌യേഷയുമായി പ്രണയത്തിൽ ആകുന്നതും വിവാഹിതർ ആകുന്നതും.

You might also like