അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്ന ശേഷം കൂടെ കിടന്നുറങ്ങി; ഭർത്താവ് പോലിസിൽ കീഴടങ്ങി..!!

37

സ്ത്രീ ധനം വീണ്ടും ഒരു ജീവൻ കൂടി എടുത്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. മഹാരാഷ്ട്രയിലെ ഉസ്മാനാബാ‍ദിലാണ് വിനോദ് ധവൻസിങ് ഭാര്യയുടെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഭാര്യ പ്രിയങ്ക റാത്തോഡിനെയാണ് വിനോദ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം ഭാര്യക്ക് ഒപ്പം തന്നെ യുവാവ് കിടന്ന് ഉറങ്ങി, തുടർന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു.

ഭാര്യെയുമായി നിരന്തരം സ്ത്രീധന തർക്കം ഉണ്ടാവും എന്നാണ് ഭാര്യയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴി, കൂടാതെ രാത്രിയിൽ ഭാര്യയോട് ശക്തമായ വാക്ക് തർക്കം ഉണ്ടായി എന്നും തുടർന്ന് കത്തി എടുത്ത് കൂട്ടുക ആയിരുന്നു എന്നുമാണ് വിനോദ് നൽകിയ മൊഴി.